
കൊല്ലം: റെയിവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ പിടിയിലായ രണ്ടുപേരെ എൻഐഎയും ആർപിഎഫും ചോദ്യം ചെയ്യുന്നത് തുടരുന്നു. പെരുമ്പുഴ പാലംപൊയ്ക സ്വദേശി രാജേഷ് (33), ഇളമ്പള്ളൂർ സ്വദേശി അരുൺ (39) എന്നിവരാണ് പിടിയിലായത്. ട്രെയിൻ അട്ടിമറിക്കുകയായിരുന്നില്ല തങ്ങളുടെ ലക്ഷ്യം എന്നും ട്രെയിൻ കയറുമ്പോൾ മുറിയുന്ന ടെലിഫോൺ പോസ്റ്റുകളിൽ നിന്ന് കാസ്റ്റ് അയൺ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ മൊഴി നൽകി.എന്നാൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. ഇവരെയും ഇന്ന് കോടതിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.
ട്രെയിനുകൾ കടന്നുപോവുന്ന സമയത്തോടടുത്ത് കുണ്ടറയിൽ ഇന്നലെ പുലർച്ചെയാണ് റെയിൽവേ ട്രാക്കിന് കുറുകെ രണ്ടുതവണ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ആദ്യം വഴിയാത്രക്കാരുടെയും രണ്ടാമത് ആർ.പി.എഫ് ഉദ്യോഗസ്ഥരുമാണ് പോസ്റ്റുകൾ കണ്ടെത്തിയത്. യഥാസമയം കണ്ടെത്തിയതിനാൽ വൻ അപകടങ്ങളാണ് ഒഴിവായത്.
കുണ്ടറ നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിൽ ഇന്നലെ പുലർച്ചെയായിരുന്നു ആദ്യം പോസ്റ്റ് കണ്ടെത്തിയത്. എറണാകുളത്ത് പോയി മടങ്ങിവരികയായിരുന്ന പ്രദേശവാസികളായ രണ്ട് യുവാക്കളാണ് പുലർച്ചെ 1.20ന് ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ആദ്യം കണ്ടത്. പള്ളിമുക്ക് റെയിൽവേ ഗേറ്റിലെത്തി ഗേറ്റ് കീപ്പർ ആനന്ദിനോട് വിവരം പറഞ്ഞു. അദ്ദേഹം അറിയിച്ച പ്രകാരം എഴുകോൺ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി പോസ്റ്റ് മാറ്റിയിട്ടു. സ്ഥലപരിശോധനയ്ക്കായി 4.15 ഓടെ പുനലൂരിൽ നിന്നുള്ള ആർ.പി.എഫ് സംഘം എത്തിയപ്പോൾ വീണ്ടും അതേ സ്ഥലത്ത് ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]