
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ എ.വി.എം. പ്രൊഡക്ഷന്സില് ആഭ്യന്തര തര്‍ക്കം. എ.വി.എം. സ്ഥാപകന്‍ എ.വി. മെയ്യപ്പന്റെ കൊച്ചുമക്കളില്‍ ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
സ്വത്തുക്കള്‍ വിഭജിക്കണമെന്ന് നിര്‍ബന്ധം പിടിച്ചാണ് മെയ്യപ്പന്റെ കൊച്ചുമകള്‍ അപര്‍ണാ ഗുഹന് കോടതിയിലെത്തിയത്. കുടുംബസ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതം അവര്‍ ആവശ്യപ്പെട്ടു.
എ.വി.എം. സ്റ്റുഡിയോസും എ.വി.എം. പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എ.വി.എം. പ്രൊഡക്ഷന്‍സ് തുടക്കം മുതല്‍ത്തന്നെ പങ്കാളിത്ത സ്ഥാപനമായിരുന്നെന്നും താന്‍ മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതോടെ പിതാവ് ശത്രുതയോടെ പെരുമാറുകയും എ.വി.എം. സ്റ്റുഡിയോസ് എന്ന പേരില്‍ പ്രത്യേക സ്ഥാപനം തുടങ്ങുകയും ചെയ്തെന്നും അതില്‍ തന്നെ പങ്കാളിയാക്കിയില്ലെന്നും അപര്‍ണ ആരോപിച്ചു. എ.വി.എം. പ്രൊഡക്ഷന്‍സിന് നഷ്ടംവരുത്തി അടച്ചുപൂട്ടാനാണ് ഇതിലൂടെ ശ്രമിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]