
കോഴിക്കോട്: യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനൽകി. ഇത്തരത്തിൽ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് റൂറൽ സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. വിശ്വനാഥനെ കസ്റ്റഡിയിലെടുക്കാൻ ചെന്നൈയിലെ വീട്ടിൽ എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച് വിട്ട് പ്രതി പ്രകോപനം സൃഷ്ടിച്ചിരുന്നു. പിന്നീട് വീണ്ടും ഒരു സംഘം പോയി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
യുവതിയുടെ നഷ്ടമായ തുകയിൽ നിന്നും 3,12,000 രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൌണ്ടിലേക്കാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ അക്കൌണ്ടകൾ ഫ്രീസ് ചെയ്തിട്ടുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 വസത്തേക്ക് റിമാന്റ് ചെയ്തു.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനവുമായി പരിശോധനയ്ക്ക് ഇറങ്ങി എംവിഡി; ചോദ്യം ചെയ്ത് പൊതുജനം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]