
സ്വന്തം ലേഖകൻ
സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, ഇതൊരു തൊഴിലാണ്’; വിമര്‍ശിച്ചയാള്‍ക്ക് മഞ്ജുവിന്റെ മറുപടി!
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പത്രോസ്. റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായി മിനിസ്ക്രീനിലേക്ക് എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെയും സിനിമയിലൂടെയുമൊക്കെ താരമായി മാറുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ് 2 വില്‍ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന വെറുതെ അല്ല ഭാര്യയില്‍ എത്തിയതോടെയാണ് മഞ്ജുവിന്റെ തലവര മാറുന്നത്. ഭര്‍ത്താവ് സുനിച്ചനൊപ്പം ഷോയില്‍ പങ്കെടുത്ത മഞ്ജു ഷോയിലെ പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു
ഷോയിലെ ടാസ്കുകളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത മഞ്ജുവിന് പിന്നീട് മറിമായം എന്ന ഹാസ്യ പരമ്ബരയില്‍ അവസരം ലഭിക്കുകയായിരുന്നു. അതില്‍ തിളങ്ങിയതോടെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തി. ഇതിനകം നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.
ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ടെലിവിഷന്‍ പരമ്ബരകളിലൊക്കെ സജീവമാണ് താരം. ഒപ്പം സോഷ്യല്‍ മീഡിയയിലും വളരെ സജീവമായി നില്‍ക്കുന്നുണ്ട് മഞ്ജു
തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എവിടെയും തന്റെ അഭിപ്രായവും നിലപാടുകളും തുറന്ന് പറയാന്‍ മടിക്കാത്ത ഒരാളാണ് മഞ്ജു പത്രോസ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുള്ള ആക്രമണങ്ങളോടൊക്കെ ശക്തമായി പ്രതികരിച്ചു കൊണ്ട് മഞ്ജു രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ, ഒരു പൊതുവേദിയില്‍ മഞ്ജു നടത്തിയ ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൊതുപരിപാടിക്കിടെ സീരിയല്‍ താരങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ പ്രവര്ത്തകന് ചുട്ട മറുപടി നല്കുന്ന മഞ്ജു വിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ട് നടന് സാജന് സൂര്യയായിരുന്നു വീഡിയോ പങ്കുവച്ചത്. സീരിയല്‍ കാണാറില്ലെന്നും സീരിയല്‍ നടിമാരെ ഇഷ്ടമല്ലെന്നുമായിരുന്നു മഞ്ജു വേദിയിലിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ പരാമര്‍ശം. ഇതിനോടായിരുന്നു മഞ്ജു പ്രതികരിച്ചത്.
‘സീരിയല്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല, ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്ത് തന്നെയായാലും ഇതൊരു തൊഴില്‍ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴില്‍ മേഖലയാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുന്പിലെത്താന്. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരുഒരു കര്ഷകന് വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാം’, എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
‘സീരിയല്‍ നടികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴില്‍ രംഗത്തെ പുച്ഛവല്‍ക്കരിക്കുകയും ചെയ്ത പ്രമുഖ പാര്‍ട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കില്‍ കൂടിയും മഞ്ജു പത്രോസ് നല്കി. അഭിനന്ദനങ്ങള്‍ മഞ്ജു’,
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]