
കൽപ്പറ്റ: മാട്രിമോണി സെെറ്റിൽ വ്യാജ പ്രൊഫെെലുണ്ടാക്കി വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണം തട്ടിയ പ്രതി പിടിയിൽ. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി എസ് രതീഷ്മോൻ (37) ആണ് പിടിയിലായത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സെെറ്റിൽ വ്യാജ പ്രൊഫെെൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നാണ് 85,000 രൂപയാണ് ഇയാൾ തട്ടിയത്. വ്യാജ പ്രൊഫെെൽ ഉണ്ടാക്കിയ ഇയാൾ യുവതിയുമായി സുഹൃദം സ്ഥാപിച്ചശേഷം ഫോൺ നമ്പർ വാങ്ങി. പിന്നീട് യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെട്ട് വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചു. ഇങ്ങനെ വിശ്വസിപ്പിച്ച് രതീഷ് യുവതിയുമായി ബന്ധം തുടർന്നു. ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ പലപ്പോഴായി യുവതിയിൽ നിന്ന് ഓൺലെെൻ വഴി 85, 000 രൂപ ഇയാൾ കെെക്കലാക്കി.
പിന്നീട് സംശയം തോന്നി വിവരങ്ങൾ ചോദിച്ചതോടെ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വയനാട് സെെബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 2023ൽ എറണാകുളം ഹിൽ പാലസ് സ്റ്റേഷനിൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുണ്ട്. പ്രതി ഇത്തരത്തിൽ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]