
.news-body p a {width: auto;float: none;}
കാഠ്മണ്ഡു: നേപ്പാളിൽ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. കമലേഷ് കുമാർ എന്നയാളാണ് പിടിയിലായത്. ബലൂണിൽ ഹൈഡ്രജൻ വാതകം നിറച്ചത് ഇയാളാണ്.
പൊഖാറയിൽ ശനിയാഴ്ച ഒരു ടൂറിസം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. ഇലക്ട്രിക് സ്വിച്ചിലൂടെ മെഴുകുതിരികൾ കത്തിച്ചതിന് പിന്നാലെയാണ് ബലൂണുകൾ പൊട്ടിത്തെറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെഴുകുതിരിയിൽ നിന്ന് ബലൂണുകളിലേക്ക് തീപടരുകയായിരുന്നു. പൗഡലിന് പുറമേ പൊഖാറ മേയർ ധൻരാജ് ആചാര്യയ്ക്കും പരുക്കേറ്റിരുന്നു. ഇരുവരുടെയും മുഖത്തും കൈയ്യിലും പൊള്ളലേറ്റെങ്കിലും ഗുരുതരമല്ല.