
തിരുവനന്തപുരം: ഉൾക്കടലിൽ വച്ച് കണ്ടെയ്നർ കപ്പലിലെ ജീവനക്കാരന് പരിക്ക്. വിഴിഞ്ഞം തുറമുഖം അധികൃതരോട് വൈദ്യസഹായം അഭ്യർഥിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖത്തെ ധ്വനി ടഗ് കപ്പലിനരികിലെത്തി ജീവനക്കാരനെ കരയിലെത്തിച്ച് ചികിത്സ നൽകി. കപ്പലിലെ ഇന്ത്യാക്കാരനായ ജീവനക്കാരന് ജോലിക്കിടെയാണ് ഇടതു കൈത്തണ്ടയിൽ ആഴത്തിലുള്ള മുറിവുണ്ടായത്. ഞരമ്പുകൾ മുറിഞ്ഞതിനെ തുടർന്ന് മുറിവ് സാരമെന്നുകണ്ടാണ് അടിയന്തര രക്ഷാദൗത്യം നടത്തിയത്.
കപ്പലിലെ ഫിറ്റർ ജോലിക്കാരനായ അദ്ല കമലേശ്വര റാവു(29)വിനെയാണ് കരയിലെത്തിച്ച് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ജീവനക്കാരനെ ഇറക്കിയശേഷം കപ്പൽ യാത്ര തുടർന്നു. രാജ്യാന്തര കപ്പൽ ചാനലിലൂടെ പോവുകയായിരുന്ന കണ്ടെയ്നർ കപ്പൽ എം.വി സി.എം.എ ജിജിഎം.വേർഡി എന്ന കപ്പൽ സിങ്കപ്പൂര് നിന്നു ആഫ്രിക്കയിലെ ജിബൂട്ടി തുറമുഖത്തേക്കു പോവുകയായിരുന്നു. വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസി.പോർട്ട് കൺസർവേറ്റർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ടഗിനെ കടലിലേക്ക് അയച്ചതിനൊപ്പം വാർഫിൽ അടിയന്തര സന്നാഹങ്ങളൊരുക്കി. രാത്രിയോടെ തുറമുഖത്തു കൊണ്ടു വന്ന ജീവനക്കാരനെ നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചു. തലസ്ഥാനം കേന്ദ്രമായുള്ള ഗാങ്വേ ഷിപിങ് ആൻഡ് ലോജിസ്റിക്സ് മുഖാന്തിരമായിരുന്നു നടപടികൾ.
ഇഡിയുടെ അസാധാരണ നടപടി; സംവിധായകൻ ശങ്കറിന്റെ പേരിലുള്ള 10.11 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]