
ശ്യാം ശീതള്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ‘എന്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വ ചിത്രങ്ങളുടെ മേളയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു. സ്വസ്തി സിനിമാസാണ് ‘എന്റെ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ മനോഹരമായ ഒരു പ്രണയ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. തമിഴ് സംഗീത സംവിധായകനായ കീതന്‍ ശിവാനന്ദനാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. 2020 ഒക്ടോബറില്‍ ‘വൈറല്‍ 50 ഇന്ത്യ’ സ്പോട്ടിഫൈ പ്ലേലിസ്റ്റില്‍ പ്രത്യക്ഷപ്പെട്ട ‘താര’ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെയാണ് കീതന്‍ ശിവാനന്ദന് പ്രശസ്തനാകുന്നത്. അതിനെ തുര്‍ന്ന് ഒട്ടേറെ ഗാനങ്ങള്‍ പുറത്തിറങ്ങി. മലയാളത്തില്‍ ആദ്യമായിട്ടാണ് കീതന്‍ ഒരു ഹ്രസ്വചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്. ജയതി അരുണാണ് ഗാനം എഴുതിയിരിക്കുന്നത്. സ്വസ്തിയുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ഗാനം ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
കനേഡിയന്‍ മലയാളിയായ ഹേംലാലാണ് എന്റെ-യില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മു രഘു നായികയായും എത്തുന്ന എന്റെയുടെ തിരക്കഥ, സംഭാഷണം ഡോക്ടര്‍ അജയ് ബാലചന്ദ്രനനാണ്. ഛായാഗ്രഹണം & എഡിറ്റിങ്ങ് ആനന്ദ് നന്ദകുമാര്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് അനൂപ് ആര് ചന്ദ്ര, അഭിലാഷ് വി ബി, സംവിധാന സഹായി ലൈയിസ് ഇര്ഫാന്, ഛായാഗ്രഹണ സഹായി വിഷ്ണു കെ.എം, മേക്ക്അപ്പ് ഹരിപ്രസാദ്,കോസ്റ്റ്യൂം ഡിസൈനിങ്ങ് ശ്രീകുട്ടി, സ്റ്റ്യുഡിയോ തന്വി മീഡിയ, സൗണ്ട് ബറി, കളറിസ്റ്റ് അര്ജ്ജുന് അനില്‍, ഡിസൈന്‍ പാന്‍ ഡോട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]