
സ്വന്തം ലേഖകൻ
വേനല്‍ കടുത്തതോടെ സ്ത്രീകളിലും കുട്ടികളിലുമുള്‍പ്പെടെ മൂത്രാശയ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇന്ഫെക്ഷന്(UTI) പ്രശ്നം കണ്ടുവരാറുണ്ട്. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്.
യുടിഐയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്
മൂത്രമൊഴിക്കുമ്പോള്‍ വേദന
ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
മൂത്രത്തില്‍ രക്തം
ദുര്‍ഗന്ധമുള്ള മൂത്രം
വയറുവേദന
ഓക്കാനം
ഛര്‍ദ്ദി
അണുബാധയ്ക്ക് കാരണം
നിര്‍ജ്ജലീകരണം (dehydration) ഇതുമായി ബന്ധിപ്പിച്ച് പറയാവുന്നതാണ്. നിര്‍ജ്ജലീകരണം സംഭവിക്കുമ്പാള്‍ ശരീരത്തില്‍ മൂത്രത്തിന്റെ അളവ് കുറയുന്നു. അതായത് ബാക്ടീരിയകള്‍ക്ക് വളരെക്കാലം ശരീരത്തില്‍ നിലനില്ക്കാന് കഴിയും. മൂത്രം തടഞ്ഞുനിര്‍ത്തുന്നതും യുടിഐക്ക് കാരണമാകും. വേനല്‍ കാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ആര്‍ത്തവം, വ്യക്തിശുചിത്വത്തില്‍ ശ്രദ്ധിക്കാതിരിക്കുക എന്നിവയും യുടിഐക്ക് കാരണമാകും.
യുടിഐ തടയാന്‍ ദിവസവും കുറഞ്ഞത് രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഝാനോവ ഷാല്‍ബി ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഡോ.ആശിഷ് ചൗരസ്യ പറയുന്നു. മദ്യം, കഫീന്‍ അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കണം. മൂത്രം കൂടുതല്‍ നേരം പിടിച്ചുവെക്കാന്‍ പാടില്ല. ലൈംഗിക ബന്ധത്തിന് ശേഷം ഉടന്‍ തന്നെ മൂത്രമൊഴിച്ച് കളഞ്ഞ് മൂത്രസഞ്ചി ശൂന്യമാക്കുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ആറുമാസത്തിനുള്ളില്‍ രണ്ടുതവണയും ഒരു വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണയും മൂത്രാശയ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് യൂറോളജിസ്റ്റും എന്ററോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. വികാസ് ഭിസെ വിശദീകരിക്കുന്നത്. പുരുഷന്മാരേക്കാള് 30 മടങ്ങ് സ്ത്രീകള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
സ്ത്രീകളുടെ മൂത്രാശയത്തിലേക്ക് ബാക്ടീരിയകള്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നു എന്നതാണ് ഇതിന് കാരണം. ഇതാണ് ആവര്‍ത്തിച്ചുള്ള അണുബാധയ്ക്ക് കാരണം. വിവാഹിതരായ സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തിന് ശേഷം യുടിഐ വരാനുള്ള സാധ്യതയുണ്ട്. യോനിയില്‍ നിന്നുള്ള ബാക്ടീരിയകളും മൂത്രനാളിയിലേക്ക് പ്രവേശിക്കാനിടയുണ്ട്. അതിനാല്‍ വേനല്‍ക്കാലത്തും അല്ലാത്തപ്പോളും സ്ത്രീകള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]