
മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി രണ്ട് പുതിയ മലയാള ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമകളുടെ ടൈറ്റിൽ കൊച്ചിയിലാണ് റീലീസ് ചെയ്തത്. ഡെഡിക്കേഷൻ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ ‘എയ്ഞ്ചൽസ് ആന്‍ഡ് ഡെവിൾസ്’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ചലച്ചിത്ര താരം മാല പാർവതിയും പ്രകാശനം ചെയ്തു.
ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ മാത്യു ചിത്രങ്ങൾ സംവിധാനം ചെയ്യും. കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന, പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ- ടെലിവിഷന്‍ കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവ് പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
: സംവിധാനം അനുറാം; ‘മറുവശം’ 28 ന് തിയറ്ററുകളില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]