
തിരക്കുപിടിച്ച ജോലിക്കിടയിൽ ചിലപ്പോൾ നിങ്ങൾക്ക് വാലന്റൈൻസ് ഡേ ആഘോഷിക്കുവാനോ പങ്കാളിയെ ഒന്ന് പുറത്തുകൊണ്ടു പോകാനോ സാധിച്ചെന്നു വരില്ല. അങ്ങനെയെങ്കിൽ വാലന്റൈൻസ് ഡേ വീട്ടിൽ ആഘോഷിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചാൽ നിങ്ങൾ എങ്ങനെ ആയിരിക്കും ആഘോഷിക്കുന്നത്. എപ്പോഴും പുറത്ത് പോയി മാത്രമാണല്ലോ ഇത്തരം പ്രത്യേക ദിവസങ്ങൾ ആഘോഷിക്കാറുള്ളത്. എന്നാൽ ദിവസത്തിന്റെ തുടക്കം മുതൽ അവസാനം വരെ വീട്ടിൽ തന്നെ ആഘോഷിച്ചാലോ? കൺഫ്യൂഷൻ ആകുന്നുണ്ടോ? വാലന്റൈൻസ് ഡേ വീട്ടിൽ ഇങ്ങനെ ഒന്ന് ആഘോഷിച്ച് നോക്കൂ.
രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ തന്നെ ഒരു ചൂട് ചായയോ കാപ്പിയോ കൊടുത്തുകൊണ്ടാവില്ലേ നിങ്ങളുടെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അതിനൊപ്പം വാലന്റൈൻസ് ഡേ ആശംസകൾ ഒക്കെ പരസ്പരം പറഞ്ഞിട്ടുണ്ടാകുമല്ലോ. ഇനി നിങ്ങൾ വാങ്ങി വെച്ചതോ അല്ലെങ്കിൽ വാങ്ങിക്കാൻ പോകുന്നതോ ആയ വാലന്റൈൻസ് ഡേ സമ്മാനം കൈമാറണ്ടേ. സമ്മാനങ്ങൾ കൈമാറുമ്പോൾ എപ്പോഴും ചെയ്യുന്ന രീതികൾ ഒഴിവാക്കാം. പതിവിൽ നിന്നും കുറച്ചുകൂടെ രസകരമാക്കാൻ വീടിനുള്ളിൽ തന്നെ സമ്മാനപൊതി സൂക്ഷിക്കാം. ഇതിന് ശേഷം സമ്മാനപൊതി കണ്ടെത്തുന്നതിന് വേണ്ടി, വീടിന്റെ ഓരോ ഭാഗത്തും ഓരോ ക്ലൂ പങ്കാളിക്ക് നൽകാം.
നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ക്ലൂ നൽകാം. സമ്മാന പൊതി കണ്ടുപിടിച്ചതിന് ശേഷം അത് തുറന്ന് നോക്കാം. അതിന് ശേഷം വീട്ടിലെ ജോലികളൊക്കെ കഴിഞ്ഞ് ഒരു കുളിയൊക്കെ പാസ് ആക്കി ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കാം. ഉച്ച സമയത്തെ വർണിക്കാൻ അധികമില്ലാത്തത് കൊണ്ട് തന്നെ പരസ്പരം കാര്യങ്ങളൊക്കെ പറഞ്ഞ് നിങ്ങൾക്ക് ഭക്ഷണം കഴിക്കാം. ഇതിന് ശേഷം വൈകിട്ടത്തെ ചായ കുടിയൊക്കെ കഴിഞ്ഞ് രാത്രി ഭക്ഷണം ഇരുവരും ഒരുമിച്ച് തയ്യാറാക്കുന്നതാണ് നല്ലത്.
ക്യാൻഡിൽ ലൈറ്റ് ഡിന്നറിന് പകരം വീട്ടിൽ തന്നെ അവിസ്മരണീയമായ ഡിന്നർ ഒരുക്കാം. രാവിലെ ചിരിച്ചുകൊണ്ട് ദിവസം ആരംഭിച്ചത് പോലെ തന്നെ ദിവസം അവസാനിക്കുമ്പോഴും അതുപോലെ ചെയ്യാം. ഭക്ഷണം തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പതിവ് ഭക്ഷണ രീതി മാറ്റി ഭക്ഷണങ്ങൾ തയ്യാറാക്കാം. ഡൈനിങ്ങ് സെറ്റ് ചെയ്യുമ്പോൾ, ചുറ്റിനും മെഴുകുതിരികളോ, നേരിയ വെട്ടം നൽകുന്ന ലൈറ്റുകളോ വെക്കുന്നത് ചുറ്റുപാടിനെ കൂടുതൽ റൊമാന്റിക് ആക്കും.
വീട്ടിൽ ഒന്നും സൂക്ഷിക്കാൻ കഴിയുന്നില്ലേ? ശ്രദ്ധിക്കണം, എലികൾ നിസ്സാരക്കാരല്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]