![](https://newskerala.net/wp-content/uploads/2025/02/elephant.1.3137758.jpg)
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് രണ്ട് മരണം. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപപ്രദേശത്തെ ആശുപത്രിയിലേക്കും മാറ്റി.
കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടയുകയായിരുന്നു. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി. തുടർന്ന് രണ്ട് ആനകളും വിരണ്ടോടി. സ്ത്രീകൾ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വെെകിട്ടായിരുന്നു സംഭവം. ആനകളെ തളച്ചുവെന്നാണ് വിവരം. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]