![](https://newskerala.net/wp-content/uploads/2025/02/jagadeesh.1.3137171.jpg)
ഇരുപതിനായിരത്തിൽ അധികം പോസ്റ്റുമോർട്ടങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക രഹസ്യങ്ങൾ ഒരിക്കൽ പോലും തന്റെ ഭാര്യ ഡോ. രമ തന്നോട് പങ്കുവച്ചിട്ടില്ലെന്ന് നടൻ ജഗദീഷ്. സുഹൃത്തുക്കളായ മാദ്ധ്യമപ്രവർത്തകർ പല കേസുകളുമായി ബന്ധപ്പെട്ടും എന്തെങ്കിലും സൂചനകൾ ലഭിക്കുമോയെന്ന് അറിയാൻ വിളിക്കും. എന്നാൽ അവർക്കെല്ലാം നിരാശരായി ഫോൺ വക്കേണ്ടി വരാറുണ്ടായിരുന്നെന്നും ജഗദീഷ് പറയുന്നു.
ജഗദീഷ് ഭാര്യ രമയെ കുറിച്ച് പറഞ്ഞത്-
രമ മീഡിയയുടെ മുന്നിൽ വരാൻ ഒരുകാലത്തും താൽപര്യപ്പെട്ടിരുന്നില്ല. ഔദ്യോഗിക രഹസ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ എന്നെ പോലും വിശ്വാസമില്ലായിരുന്നു. ഞാൻ ചിലപ്പോൾ തമാശകൾക്കിടയിൽ ആരോടെങ്കിലും പറഞ്ഞുപോകുമോ എന്നായിരുന്നു രമയുടെ ചിന്ത. കേരളത്തിൽ റെക്കോർഡ് പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. 20000ൽ അധികം കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ എവിടെ ചെന്നാലും രമയെ കുറിച്ച് പറയാത്ത പൊലീസ് ഉദ്യോഗസ്ഥനില്ല. ഹൈക്കോടതി ജഡ്ജിമാർക്കുൾപ്പടെ പോസ്റ്റുമോർട്ടം സംബന്ധിച്ച് ക്ളാസെടുത്തിട്ടുണ്ട്.
കുഞ്ചോക്കാ ബോബൻ നായകനാകുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രൊമോഷനാണ് ഭാര്യയെ കുറിച്ച് ജദഗീഷ് വാചാലനായത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം.