![](https://newskerala.net/wp-content/uploads/2025/02/university.1.3135534.jpg)
തിരുവനന്തപുരം: കെടിയു -കേരള സർവകലാശാലകളുടെ വിസിമാർക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് സിപിഎം നിർദേശം. സിൻഡിക്കേറ്റ് യോഗം ചേരണമെന്നാവശ്യപ്പെട്ട് കെടിയു സിൻഡിക്കേറ്റംഗങ്ങൾ നൽകിയ കത്തിന് വിസി മറുപടി നൽകിയില്ല.
വിസിയുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചു. യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയിലും 12 സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് ഇന്നലെ കത്ത് നൽകി. സമാന്തരമായി സർക്കാരിന് പരാതി നൽകാനും ആലോചനയുണ്ട്.
യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിക്കാൻ വിസി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സർവകലാശാല വളപ്പിനുള്ളിൽ വലിയ പ്രതിഷേധ സമരമാണ് എസ്എഫ്ഐ നടത്തിയത്. വിസി മോഹനൻ കുന്നുമ്മൽ സർസംഘചാലകായി പ്രവർത്തിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]