സ്വന്തം ലേഖിക
മുംബയ്: വിവാദമായ ‘ദി കേരള സ്റ്റോറി’ ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെനും മുഖ്യവേഷം ചെയ്ത നടി ആദാ ശര്‍മ്മയും വാഹനാപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ടുകള്‍.
കരീംനഗറില്‍ ‘ഹിന്ദു ഏക്താ യാത്ര’യില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ ഞായറാഴ്ചയോടെയാണ് സംഭവം. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ വൈകാതെ തന്നെ ആരോഗ്യവിവരം അറിയിച്ച് ഇരുവരുടെയും ട്വീറ്റ് പുറത്തുവന്നു. പ്രശ്നങ്ങളില്ലെന്നും ഗുരുതരമായി ഒന്നുമില്ലെന്നും അന്വേഷണങ്ങള്‍ക്കും കരുതലിനും നന്ദി പറയുന്നതായും നടി ആദാ ശര്‍മ്മ കുറിച്ചു.
അടിയന്തര ആരോഗ്യ പ്രശ്നമുണ്ടായതിനാല്‍ കരീം നഗറിലേക്ക് പോകാനാവില്ലെന്നും കരീംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നായി സുദീപ്തോയും അറിയിച്ചു.
The post ‘ദി കേരള സ്റ്റോറി’ സംവിധായകന് സുദീപ്തോ സെനും നടി ആദാ ശര്‍മ്മയും വാഹനാപകടത്തില്‍ പെട്ടു; ആരോഗ്യവിവരം പങ്കുവച്ച് താരം….. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]