സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും ബധിരനും മൂകനുമായി അഭിനയിച്ച് 1.36 ലക്ഷം രൂപ കവർന്ന പ്രതിയെ തമിഴ് നാട്ടിൽ നിന്നും പിടികൂടി.
തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുക(41)നെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ നഗരമധ്യത്തിലെ ചിട്ടിക്കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
ബധിരനും മൂകനുമാണെന്ന് പറഞ്ഞ് സഹായം ചോദിച്ചെത്തിയാണ് നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിലെത്തി ഉടമ മേശപ്പുറത്ത് വെച്ച 1.36 ലക്ഷം രൂപ തട്ടിയെടുത്തത്.
പണം തട്ടിയെടുത്ത ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു . തുടർന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തമിഴ്നാട്ടിലെത്തിയ പ്രതി ബാംഗ്ലൂരിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കവെയാണ് വെസ്റ്റ് പോലീസ് പ്രതിയെ കുടുക്കിയത്
കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് എസ്എച്ച്ഒ പ്രശാന്ത്കുമാർ, എസ് ഐ ടി ശ്രീജിത്ത്, എസ്ഐ സജികുമാർ ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ് വർമ്മ, അനു, ശ്യാം എസ്, സിവിൽ പൊലിസ് ഓഫീസർമാരായ പീയൂഷ് , ഷൈൻ തമ്പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയിത്.
ഏഴുവർഷം മുൻപ് കോട്ടയം മുൻസിപ്പൽ കോംപ്ലക്സിലെ സ്വർണ്ണക്കടയിൽ നിന്ന് ഒന്നരക്കിലോ സ്വർണ്ണം മോഷണം പോയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന.
The post ബധിരനും മൂകനുമായി അഭിനയിച്ച് കോട്ടയത്തെ ചിട്ടി കമ്പനിയിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന പ്രതിയെ നഗരത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി; വെസ്റ്റ് പൊലീസ് പ്രതിയെ പൊക്കിയത് തമിഴ്നാട്ടിൽ നിന്നും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]