![](https://newskerala.net/wp-content/uploads/2025/02/parvaty-nair-1024x576.jpg)
നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആശ്രിതാണ് വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
നേരത്തെ, തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പാർവതി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നുവെന്നും അന്ന് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
യെന്നൈ അരിന്താള്, കോടിട്ട ഇടങ്കളൈ നിരപ്പുഗ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടിയാണ് പാര്‍വതി നായര്‍. മലയാളത്തില്‍ വി കെ പ്രകാശ് ചിത്രം പോപ്പിന്‍സിലൂടെയാണ് അരങ്ങേറ്റം. നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, ജെയിംസ് ആന്റ് ആലീസ്, നീരാളി തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]