![](https://newskerala.net/wp-content/uploads/2025/02/kumarakam.1.3132394.jpg)
കുമരകം: എവിടേക്ക് കണ്ണോടിച്ചാലും പോള!. കുമരകത്തെ ജലാശയങ്ങളുടെ അവസ്ഥ എന്തെന്ന് വ്യക്തം. പോളയ്ക്കൊപ്പം തോടുകളിൽ പുൽക്കെട്ടുകളും വളർന്നുകയറുകയാണ്. ഇപ്പോഴും നീരൊഴുക്കില്ല. ഒപ്പം ജലഗതാഗതവും വഴിമുട്ടി. പോള ശല്യം മൂലം തോടുകളെയും കായലിനെയും ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികളും കൃഷിക്കാരും വലയുകയാണ്. കുമരകത്തെ തെക്കൻ മേഖലയായ 5,6,7,8 വാർഡുകളിലൂടെ ഒഴുകുന്ന തോടുകളിലെ ജലഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. നീരൊഴുക്കു നിലച്ചതോടെ പൊതു ജലാശയങ്ങളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.
വേമ്പനാട്ടുകായലിൽ ഉണ്ടായിരുന്ന പോളയും മറ്റും തോട്ടുമുഖാരങ്ങളിലൂടെ കയറുകയും ഒഴുക്ക് നിലച്ചതോടെ തോടുകളിൽ വളർന്ന് തിങ്ങുകയുമായിരുന്നു. പാടശേഖരങ്ങളിലെ രാസവള മാലിന്യങ്ങൾ തോടുകളിലെത്തുന്നത് പോള വേഗത്തിൽ തിങ്ങിവളരാനും കാരണമായി. തോടുകൾക്ക് കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച പാലങ്ങളിൽ പുൽക്കൂട്ടങ്ങൾ അടിഞ്ഞ് ഒഴുക്ക് നിലച്ചതും പ്രതിസന്ധി വർദ്ധിപ്പിച്ചു. അതേസമയം തോടുകളുടെ മരണമണി മുഴങ്ങിയിട്ടും പോള നീക്കാൻ നടപടിയെടുക്കാതെ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്.
പോളശല്യം രൂക്ഷം
പാണ്ടൻ ബസാർ-കവലക്കൽ തോട്
വരാപ്പത്രബസാർ തോട്
നസ്രത്ത് തോട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]