
കൊച്ചി : എഎൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ള സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണൻ. എ എൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. ആനന്ദ കുമാർ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാർ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചത്. എ എൻ രാധാകൃഷ്ണന്റെ സൈൻ എന്ന സ്ഥാപനം ഇമ്പ്ലിമെൻറിംഗ് ഏജൻസിയായിരുന്നുവെന്നും താമസിച്ചിരുന്ന ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ അനന്തു കൃഷ്ണൻ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]