
കീര്‍ത്തി സുരേഷും രാധിക ആപ്തെയും പ്രധാനവേഷങ്ങളിലെത്തുന്ന അക്ക എന്ന നെറ്റ്ഫ്ളിക്സ് വെബ് സീരിസിന്റെ ടീസര്‍ പുറത്ത്. റിവഞ്ച് ത്രില്ലറായാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.
അധോലോകസംഘങ്ങളെ ഭരിക്കുന്ന ഗ്യാങ്സ്റ്റര്‍ സംഘത്തിന്റെ റാണിയാണ് കീര്‍ത്തി സുരേഷിന്റെ അക്ക എന്ന കഥാപാത്രം. 1980കളിലെ തെന്നിന്ത്യയാണ് കഥാപശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥലം അടക്കി വാഴുന്ന അക്കയെ വെല്ലുവിളിക്കാനായാണ് രാധിക ആപ്തെ എത്തുന്നത് എന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. അക്കയുടെ ഭരണം തകര്‍ക്കാന്‍ പദ്ധതിയിടുന്ന രാധികയെ ടീസറില്‍ കാണാം. സ്വര്‍ണക്കച്ചവടത്തെ ചുറ്റിപ്പറ്റി ഇരുവരും നേര്‍ക്കുനേര്‍ മുട്ടുന്ന അക്ക പ്രതികാരത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് പറയുന്നത്.
ധര്‍മരാജ് ഷെട്ടിയാണ് തിരക്കഥയും സംവിധാനവും. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയും യോഗേന്ദ്ര മോഗ്രെയും അക്ഷയെ വിധാനിയും ചേര്‍ന്നാണ് നിര്‍മാണം. മലയാളത്തില്‍ നിന്നും പൂജ മോഹന്‍രാജ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. തന്വി ആസ്മിയാണ് മറ്റൊരു താരം.മകള്‍ക്ക് ജന്മം നല്‍കിയതിന് ശേഷം രാധിക ആപ്തെ അഭിനയിച്ച ആദ്യ ചിത്രം കൂടിയാണ് അക്ക. അക്കയുടെ ടീസര്‍ ഗ്രാന്‍ഡ് ഇവന്റായ ‘നെക്സ്റ്റ്’ ഓണ്‍ നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]