തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്ത്തികേയൻ. അതിനാല്‍ ശിവകാര്ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിന്റെയും അപ്ഡേറ്റ് ചര്‍ച്ചയാകാറുണ്ട്.
വിനായക ചന്ദ്രശേഖരന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകനാകുന്നതും ശിവകാര്‍ത്തികേയനാണ്. ഗുഡ് നൈറ്റെന്ന സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകനാണ് വിനായക് ചന്ദ്രശേഖരൻ.
തമിഴകത്തിന്റെ ശിവകാര്ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു.
ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. ആദ്യമായിട്ടാണ് ശിവകാര്ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ഉണ്ടെന്നത് ചിത്രത്തിന്റെ വിജയത്തിന് .
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ എത്തിയത്.
ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്മാൻ എന്നിവരുമുണ്ടായിരുന്നു. തമിഴ്നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
രാജ്കുമാര് പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്. രാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാറുണ്ടെന്ന് പറഞ്ഞിരുന്നു ശിവകാര്ത്തികേയൻ.
സാമൂഹ്യ മാധ്യമത്തിലെ ചില ഗ്രൂപ്പ് സിനിമ പരാജയപ്പെട്ടാല്‍ എന്നെ മാത്രം ആക്രമിക്കുന്നു. എന്നാല്‍ വിജയിച്ചാല്‍ എല്ലാവര്ക്കും അതിന്റെ ക്രഡിറ്റ് നല്കുന്നു.
എനിക്കൊഴിച്ച്. അത് എനിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല.
പരാജയപ്പെട്ടാല്‍ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്. പ്രിൻസ് എന്ന ഒരു സിനിമയുടെ തിരക്കഥയില്‍ പാളിച്ചകളുണ്ടായി.
തീരുമാനം എന്റേതായിരുന്നു. അതിനാല്‍ പ്രതിഫലം കുറച്ച് തിരിച്ചുകൊടുത്തിട്ടുണ്ട്.
വിജയിക്കുമ്പോള്‍ ഞാൻ മാത്രമാണ് അര്‍ഹനെന്ന് പറയാറില്ല ഒരിക്കലും. ഞാൻ വിജയം ആസ്വദിക്കുകയും ചെയ്യാറുണ്ട്.
കാരണം പരാജയത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുക്കുന്നുണ്ടെന്നും അതിനാല്‍ വിജയം ആഘോഷിക്കാനുള്ള അവകാശം തനിക്ക് ഉണ്ടെന്നും അഭിപ്രായപ്പെടുന്നു ശിവകാര്ത്തികേയൻ. Read More: അത്ഭുതം?, അജിത്തിന് രണ്ട് വര്‍ഷം സിനിമയില്ല, എന്നിട്ടും വിഡാമുയര്‍ച്ചി നേടുന്ന അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നു<
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

