
.news-body p a {width: auto;float: none;}
മലപ്പുറം: ആമയൂരിൽ ജീവനൊടുക്കിയ നവവധുവിന്റെ പോസ്റ്റുമോർട്ടം ഇന്ന്. വെള്ളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഷൈമയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല.
നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
വീടിന് സമീപത്തുള്ള 19കാരനായ യുവാവുമായി പെണ്‍കുട്ടി ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്നായിരുന്നു ഷൈമ ആഗ്രഹിച്ചത്. എന്നാൽ വീട്ടുകാർ സമ്മതിച്ചില്ല. പകരം മറ്റൊരാളുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഷൈമ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു പഠനത്തിനുശേഷം പിഎസ്സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാൾ അപകടനില തരണം ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.