ബെർലിൻ: ജർമ്മനിയുടെ മുൻ പ്രസിഡന്റും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മുൻ മേധാവിയുമായ ഹോസ്റ്റ് കോളർ (81) അന്തരിച്ചു. 2004ൽ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2010ൽ രാജിവച്ചു. അഫ്ഗാനിസ്ഥാനിലെ ജർമ്മൻ സായുധ സേനയുടെ ഇടപെടൽ സംബന്ധിച്ച വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രാജി. 1943ൽ ജർമ്മൻ അധീന പോളണ്ടിലായിരുന്നു കോളറുടെ ജനനം. ജർമ്മൻ ധനകാര്യ മന്ത്രാലയ സ്റ്റേറ്റ് സെക്രട്ടറി അടക്കം സാമ്പത്തിക രംഗത്ത് ഉന്നത പദവികൾ വഹിച്ചു. ഇവാ കോളറാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]