തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ മൊഴിയെടുത്ത് പൊലീസ്. കുട്ടിയെ കൊലപ്പെടുത്തിയ സഹോദരൻ തനിക്ക് മൂത്തമകനെപ്പോലെയായിരുന്നുവെന്ന് ശ്രീതു പൊലീസിനോട് പറഞ്ഞു. അന്തർമുഖനായ ഹരിക്ക് പുറത്ത് അധികം ബന്ധങ്ങളില്ല. അധികം സുഹൃത്തുകളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ സമയവും വീട്ടിലായിരുന്നു ചെലവഴിച്ചതെന്ന് ശ്രീതു പറഞ്ഞു. മൂത്ത മകനെപ്പോലെ അവനെ നോക്കിയിട്ടുണ്ട്. മക്കളുണ്ടായ ശേഷവും മക്കളേക്കാൾ സ്നേഹം അവനാണ് നൽകിയതെന്നും ശ്രീതു വ്യക്തമാക്കി.
അതേസമയം, കേസിൽ പ്രതിയുടെ നിസഹകരണം കാരണം അന്വേഷണവും തെളിവ് ശേഖരിക്കലും വെല്ലുവിളിയായി. ശാസ്ത്രീയ,ഫോറൻസിക്ക്,സൈബർ തെളിവുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.പാറശാല ഷാരോൺ കേസും ശാസ്ത്രീയ,സാഹചര്യ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണ സംഘത്തിന് തെളിയിക്കാനായത്. ഹരിയുടെ മുൻകാല ചരിത്രവും പൊലീസ് തിരയുന്നുണ്ട്. ബന്ധുക്കളുടെ മൊഴികൾ അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. ഹരിയും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് വിവരം. ഇവർ തമ്മിലുള്ള വാട്സാപ്പിലെ ചാറ്റുകളിലും ഇത് തെളിയിക്കുന്ന വിവരങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശ്രീതുവിന്റെയും ഹരികുമാറിന്റെയും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ശ്രീതു ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയതുക കടം വാങ്ങിയിരുന്നു. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകൾ നടത്തുന്നതിനും ശ്രമിച്ചതായി സൂചനയുണ്ട്. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണ ശേഷം വഴിപാടെന്ന പേരിൽ മകൾ ദേവനന്ദയുടെ തല മൊട്ടയടിച്ചിരുന്നു. പിന്നാലെ ശ്രീതുവും തല മൊട്ടയടിച്ചു. തനിക്ക് കാൻസറാണെന്ന് ചില ബന്ധുക്കളോട് ശ്രീതു പറഞ്ഞതായും വിവരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിനിടെ, ശ്രീതുവിന്റെ സാമ്പത്തിക വഞ്ചനക്കേസ് പരാതിയിൽ കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസനെന്ന പ്രദീപ്കുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പാരലൽ കോളജ് അദ്ധ്യാപകനായിരുന്ന പ്രദീപ് കുമാർ. പിന്നീട് എസ്.പി.കുമാർ എന്ന പേരിൽ കാഥികനായി. അതിന് ശേഷം മുട്ട കച്ചവടം തുടങ്ങി.സംസ്കൃതം വശമുണ്ടായിരുന്ന പ്രദീപ് പിന്നീട് ശംഖുമുഖം ദേവീദാസൻ എന്ന പേരിൽ ജ്യോതിഷിയുമായി മാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ശ്രീതുവിന്റെയും ഹരിയുടെയും കുടുംബം അന്ധവിശ്വാസികളാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദേവിദാസന്റെ അനുയായികളായിരുന്നു ശ്രീതുവും ഹരികുമാറും എന്നാണ് വിവരം.ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ കീഴിൽ ജോലി ചെയ്തിരുന്നെന്നും പറയുന്നുണ്ട്. ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നൽകി. ഈ പണം തട്ടിച്ചതായി പേട്ട സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.