ജീവിതത്തിലുടനീളം പലതരത്തിലുളള വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ട വ്യക്തിയാണ് താനെന്ന് നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ. ഭർത്താവുമായുണ്ടായ ചില പ്രശ്നങ്ങൾ മാനസികമായി തളർത്തിയിട്ടുണ്ടെന്നും വീണ പറഞ്ഞു. സിനിമയിൽ ലഭിക്കുന്ന ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാൻ യാതൊരു മടിയുമില്ലെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വീണ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘കുറച്ച് കാലങ്ങളായി ജീവിതത്തിൽ സമാധാനമില്ലായിരുന്നു. എന്നാലിപ്പോൾ സമാധാനമുണ്ട്. ഞാനും ഭർത്താവും തമ്മിലുളള പ്രശ്നത്തിന് എന്തായാലും ഒരു പരിഹാരം ഉണ്ടാകും. അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവച്ചായിരുന്നു. അദ്ദേഹത്തിന് അതിനുളള സ്വാതന്ത്ര്യം ഉണ്ട്. മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ അങ്ങനെ ജീവിച്ചോട്ടെ. ആദ്യമൊക്കെ അത് എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയില്ല. എനിക്ക് ജോലി സംബന്ധമായ കാര്യങ്ങളുണ്ട്. അതിന്റെ തിരക്കിലാണ്. ഞാനും ഭർത്താവും തമ്മിൽ ഇതുവരെ വിവാഹമോചിതരായിട്ടില്ല. എന്റെ സിനിമയുടെ പോസ്റ്റർ കാണുകയെന്നതായിരുന്നു അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം. അവർ ഇപ്പോൾ ഇല്ല. ഒരു സമയത്ത് മറ്റുളളവരുടെ മുൻപിൽ എല്ലാം ഉളളിലൊതുക്കി ചിരിച്ച് നിന്നിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഒരു സ്വഭാവമില്ല.
വണ്ണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടുണ്ട്. സാരി ധരിച്ച് ഏതെങ്കിലും പൊതുവേദിയിൽ പോയാലും വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. ആളുകളുടെ ആ ശീലം അവസാനിക്കാൻ പോകുന്നില്ല. സ്കൂൾ കാലം മുതൽക്കേ കളിയാക്കലുകൾ നേരിട്ടുണ്ട്. എന്നാൽ ആരും നേരിട്ട് പറയില്ല. എല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് പറയുന്നത്’- വീണ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]