
പ്രശസ്ത റോക്ക് ബാന്‍ഡായ ‘കോള്‍ഡ്പ്ലേ’യിലെ അംഗവും ലീഡ് സിങ്ങറുമായ ക്രിസ് മാര്ട്ടിന് മഹാകുംഭമേളയ്ക്കെത്തി. സുഹൃത്തും നടിയുമായ ഡകോട്ട ജോണ്സണിനൊപ്പമാണ് ക്രിസ് മാര്ട്ടിന് പ്രയാഗ് രാജിലെത്തിയത്. ക്രിസ് മാര്ട്ടിന് പുണ്യസ്നാനം നടത്തുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
നിങ്ങള്‍ക്ക് സംഗീതപരിപാടിക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ കലാകാരന് നിങ്ങള്ക്കരികിലേക്കും എത്തും എന്ന കുറിപ്പോടെ ഭാരത് ചൗധരി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ക്രിസ് മാര്ട്ടിന് പുണ്യസ്നാനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്രിസ് മാര്ട്ടിന് ഇന്ത്യയുമായി പ്രത്യേകബന്ധമുണ്ടെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.
അഹമ്മദാബാദിലെ കോള്‍ഡ്പ്ലേ ഷോയ്ക്ക് ശേഷമാണ് ക്രിസ് മാര്ട്ടിന് പ്രയാഗ് രാജിലെത്തിയത്. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ കോള്‍ഡ്പ്ലേ അഹമ്മദാബാദില്‍ രണ്ട് ഷോകളാണ് സംഘടിപ്പിച്ചിരുന്നത്. നേരത്തെ മുംബൈയിലും ബാന്‍ഡിന്റെ ഷോകളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]