തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം. നെയ്യാറ്റിൻകര ജെഎഫ്സിഎം കോടതി മൂന്നിൽ ആയിരിക്കും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. പൂജപ്പുര മഹിളാമന്ദിരത്തിൽ തുടരുന്ന ശ്രീതുവിനെയും ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ രാത്രി എസ്പിയുടെ നേതൃത്വത്തിൽ ശ്രീതുവിനെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച ജ്യോത്സ്യൻ ശങ്കുമുഖം ദേവീദാസനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തും. പത്ത് മണിയോടെ എത്താനാണ് ഇയാൾക്ക് നിർദേശം നൽകിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള കാര്യമാണ് ജ്യോത്സനിൽ നിന്ന് പൊലീസ് തേടുക. സഹോദരിയോടുള്ള വിരോധം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ ബന്ധുക്കളെ ഉടൻ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് പൊലീസിന്റെ തീരുമാനം.
ഹരികുമാറിനെ കഴിഞ്ഞദിവസം തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ പ്രകോപിതരായി. ഇവനെ കൊല്ലണമെന്ന് ആക്രോശിച്ച് മുന്നോട്ട് എത്തിയ നാട്ടുകാരിൽ നിന്നും ഏറെ പണിപ്പെട്ടാണ് പൊലീസ് യുവാവിനെ പൊലീസ് ജീപ്പിൽ കയറ്റി വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് പോയത്. ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസ് പദ്ധതി . എന്നാൽ, സംഘർഷസാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് വിവരത്തെ തുടർന്ന് വൈകിട്ടോടെയാണ് എത്തിച്ചത്. ഹരികുമാർ സ്ഥലത്തെത്തിയതും നാട്ടുകാർ പ്രകോപിതരായി. പൊലീസ് പണിപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]