ടെൽ അവീവ്: ഗാസ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് ഇന്ന് മോചിപ്പിക്കും. ഒഫർ കാൽഡെറോൺ (54), കെയ്ത്ത് സീഗൽ (65), യാർഡൻ ബിബാസ് (35) എന്നിവരെയാണ് മോചിപ്പിക്കുക. 19നാണ് ഗാസയിൽ ആറാഴ്ചത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. 33 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് ധാരണ. ഇതിൽ, 10 ഇസ്രയേലികളെ ഇതിനോടകം മോചിപ്പിച്ചു. 5 തായ്ലൻഡ് പൗരന്മാരെയും വിട്ടയച്ചു.