
പാമ്പുകളെയും പാമ്പ് കടിച്ചാൽ സംഭവിക്കുന്നതിനെ പറ്റിയും ഒരുപാട് അന്ധവിശ്വാസങ്ങളും അസത്യങ്ങളും പണ്ടുമതുലേ പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് കിണറ്റിൽ പാമ്പുകൾ വീണാൽ അതിന്റെ വിഷം വെള്ളത്തിൽ കലരുമെന്ന്. പലരും ഇതേക്കുറിച്ച് പറയുന്നത് നാം കേട്ടിട്ടുണ്ട്. എന്നാൽ ഈ പ്രചരിക്കുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സർപ്പ പ്രോജക്ട് എറണാകുളം ജില്ലാ ഫെസിലിറ്റേറ്റർ ശ്രീനിവാസ് പി കമ്മത്തും സർപ്പവോളന്റിയർ മനോജ് വീരകുമാറും. പാമ്പുകൾ കിണറ്റിൽ വീണാൽ ആ വെള്ളത്തിന് യാതൊരു പ്രശ്നവും സംഭവിക്കില്ലെന്നാണ് അവർ പറയുന്നത്.
‘അടുത്തിടെ ഒരു മൂർഖൻ പാമ്പിനെ കിണറ്റിൽ നിന്ന് എടുത്തായിരുന്നു. അതുകൊണ്ട് യാതൊരു പ്രശ്നവുമില്ല. നമുക്ക് മലയാളത്തിൽ വിഷം എന്നൊരു ഒറ്റ വാക്കേ ഉള്ളൂ. എന്നാൽ ശരിക്കും ഇംഗ്ലീഷിൽ പറയുമ്പോൾ വെനവും പോയിസണും ഉണ്ട്. വെനം എന്ന് പറയുന്നത് നമ്മുടെ രക്തത്തിൽ കലർന്നാൽ മരണപ്പെടും. പോയിസൺ കഴിച്ചാൽ അത് സംഭവിക്കും. ശരിക്കും മൂർഖന്റെ വെനം പ്രോട്ടീനാണ്. മുറിവൊന്നും ഇല്ലെങ്കിൽ നമ്മൾ വെനം എടുത്ത് കഴിച്ചാലും നമുക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നും വരില്ല. രക്തത്തിൽ കലരാത്തിടത്തോളം കാലം നമുക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാമ്പ് കിണറ്റിൽ വീണ് കഴിഞ്ഞാൽ ആ വെള്ളം കുടിക്കുന്നത് കൊണ്ടോ ഉപയോഗിക്കുന്നത് കൊണ്ടോ യാതൊരുവിധ പ്രശ്നവുമില്ല. എത്രയും പെട്ടെന്ന് പാമ്പിനെ എടുത്തുമാറ്റുക എന്നതാണ് അദ്യം ചെയ്യേണ്ടത്. പാമ്പിന് അധികകാലം വെള്ളത്തിൽ ജീവിക്കാൻ പറ്റില്ല. അതിന് ഭക്ഷണം കിട്ടാതെ ഒരു പത്ത് ദിവസമൊക്കെ കഴിഞ്ഞാൽ ചത്തുപോകും. ചത്ത് ചീഞ്ഞ് കഴിഞ്ഞാൽ പിന്നെ ആ വെള്ളം കുടിക്കാൻ സാധിക്കില്ല’