
ന്യൂഡൽഹി ∙ ഈ മത്സരത്തിനു ടിക്കറ്റ് വച്ചിരുന്നെങ്കിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷന്റെ അക്കൗണ്ട് സമ്പന്നമായേനെ! വിരാട് കോലി ഡൽഹി ടീമിൽ കളിക്കുന്നതിനാൽ ‘രാജ്യാന്തര പകിട്ടി’ലേക്കുയർന്ന ഡൽഹി– റെയിൽവേസ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം കാണാൻ ഇന്നലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഇരുപതിനായിരത്തോളം കാണികൾ. കാന്തം പോലെ കോലി സ്റ്റേഡിയത്തിലേക്ക് ആരാധകരെ ആകർഷിച്ചതോടെ അവസാന നിമിഷം ഗാലറിയിലെ മറ്റൊരു സ്റ്റാൻഡ് കൂടി സംഘാടകർക്കു തുറന്നു കൊടുക്കേണ്ടി വന്നു. ടോസ് നേടിയ ഡൽഹി ഫീൽഡിങ് തിരഞ്ഞെടുത്തതോടെ കോലി ഇന്നലെ ബാറ്റിങ്ങിനിറങ്ങിയില്ല. റെയിൽവേസിനെ 241 റൺസിനു പുറത്താക്കിയ ഡൽഹി മറുപടി ബാറ്റിങ്ങിൽ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. കോലി ബാറ്റിങ്ങിനിറങ്ങിയേക്കും എന്നതിനാൽ ആരാധകപ്രവാഹം ഇന്നും അതിരു കടക്കും.
ഇന്നലെ രാവിലെ മത്സരം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപേ സ്റ്റേഡിയത്തിനു പുറത്ത് ക്യൂ രൂപപ്പെട്ടിരുന്നു. 6000 പേരെ ഉൾക്കൊള്ളാനാവുന്ന ഗൗതം ഗംഭീർ സ്റ്റാൻഡ് മാത്രം തുറന്നു കൊടുക്കാനാണ് സംഘാടകർ ആദ്യം നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിനു പുറത്തുള്ള റോഡിലൂടെ ഇതേ സമയം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം നീങ്ങിയതോടെ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു. ഇതോടെ 11000 പേർക്കു കൂടി ഇരിപ്പിടമുള്ള ‘ബിഷൻ സിങ് ബേദി’ സ്റ്റാൻഡിലേക്കുള്ള ഗേറ്റുകളും തുറക്കാൻ സംഘാടകർ തീരുമാനിച്ചു. ഈ സ്റ്റാൻഡും നിമിഷങ്ങൾക്കുള്ളിൽ നിറഞ്ഞു.
കോലി മത്സരത്തിനിടെ.
‘‘30 വർഷമായി ഞാൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ പ്രവർത്തിക്കുന്നു. ഒരു രഞ്ജി മത്സരത്തിലും ഇത്രയധികം ആരാധകപ്രവാഹം കണ്ടിട്ടില്ല’’– ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അശോക് ശർമ പറഞ്ഞു. ഫീൽഡിൽ കോലിയുടെ ഓരോ നീക്കങ്ങളും ആർപ്പുവിളികളോടെയാണ് ആരാധകർ ആഘോഷിച്ചത്. ഇടയ്ക്ക് കയ്യുയർത്തി കാണികളെ അഭിവാദ്യം ചെയ്യാൻ കോലിയും മറന്നില്ല. സെക്കൻഡ് സ്ലിപ്പിൽ ഫീൽഡ് ചെയ്ത കോലിയുടെ അടുത്തേക്ക് 12–ാം ഓവറിൽ സുരക്ഷാ ജീവനക്കാരെ മറികടന്ന് ഒരു ആരാധകൻ ഓടിയെത്തുകയും ചെയ്തു. കോലിയുടെ കാൽ തൊട്ടു വന്ദിച്ചതിനു ശേഷമായിരുന്നു ‘പൊലീസ് അകമ്പടി’യോടെ ആരാധകന്റെ മടക്കം.
English Summary:
Delhi-Railways Ranji Match: Virat Kohli’s presence at the Ranji Trophy match boosted attendance dramatically. The massive crowd at the Arun Jaitley Stadium showcased his immense popularity and impact on the game
TAGS
Virat Kohli
Ranji Trophy
Cricket
Sports
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]