ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഉന്നത പദവിയിലിരിക്കുന്ന മലയാളി ബിഷപ്പ് ജോൺ പെരുമ്പാലത്തിനെതിരെ ഗുരുതര ലൈംഗികാരോപണവുമായി ബ്രിട്ടനിലെ പ്രമുഖ ന്യൂസ് ചാനലായ ചാനൽ 4. ടെലിവിഷനിലെ പ്രൈം ടൈം ന്യൂസിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴിന് പ്രക്ഷേപണം ചെയ്ത വാർത്തയിലെ പ്രധാന വിഷയം ഇതായിരുന്നു.
ചർച്ചിലെ ഒരംഗവും മറ്റൊരു വനിതാ ബിഷപ്പും ആണ് ആരോപണം ഉന്നയിച്ചത്. നേരത്തെ ഒരു പരാതിയിൽ പൊലീസ് ബിഷപ്പ് ജോൺ പെരുമ്പാലത്തിനെ ചോദ്യം ചെയ്തിരുന്നു. ഉന്നതാധികാരികൾ ബിഷപ്പ് ജോൺ പെരുമ്പാലയ്ക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചില്ല എന്നാണ് വാർത്തയിൽ പറയുന്നത്.
ഇതുപോലുള്ള മറ്റു പരാതികളിൽ വേണ്ട നടപടികൾ സമയത്ത് കൈക്കൊണ്ടില്ല എന്ന ആരോപണം ചർച്ച് ഓഫ് ഇംഗ്ലണ്ടിനെതിരെ നിലനിൽക്കെയാണ് ജോൺ പെരുമ്പാലത്ത് വിഷയം മാദ്ധ്യമങ്ങളിൽ നിറയുന്നത്. ബുധനാഴ്ചയോടെ വാർത്ത മറ്റു മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ലൈംഗികാരോപണം ജോൺ പെരുമ്പാലത് നിഷേധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു ബിഷപ്പിനെ സസ്പെൻഡ് ചെയ്യാനാകില്ലെങ്കിലും കേസിൽ നിന്നും മോചിതനാകുന്നത് വരെ ബിഷപ്പ് ചുമതലകളിൽ നിന്നും മാറി നിൽക്കണം എന്ന കടുത്ത നിലപാടിലേക്ക് ചർച്ച് ഓഫ് ഇംഗ്ലണ്ട് എത്തി എന്നാണ് ചാനൽ 4 ടെലിവിഷൻ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. മാനന്തവാടിയിൽ ജനിച്ചു കൽക്കട്ടയിലും ലണ്ടനിലും പഠിച്ചയാളാണ് ജോൺ പെരുമ്പാലത്ത്.