.news-body p a {width: auto;float: none;} വാഷിംഗ്ടൺ: അമേരിക്കയിൽ യാത്രാ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് തകർന്നു. വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിന്റെ വിമാനം സൈനിക ഹെലികോപ്ടറിലിടിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൻസാസിലെ വിചിതയിൽ നിന്ന് വരികയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ 5342 ഫ്ളൈറ്റ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് വിമാനത്തിൽ 60 യാത്രക്കാരും നാല് ക്രൂമെമ്പേഴ്സും ഉണ്ടായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള പൊട്ടോമാക് നദിക്ക് മുകളിലെത്തിയപ്പോഴായിരുന്നു അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ കാണാതായവർക്ക് വേണ്ടി നദിയിൽ തെരച്ചിൽ നടത്തുകയാണ്. വെള്ളത്തിൽ നിന്ന് ചിലരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഹെലികോപ്ടറിൽ മൂന്ന് സൈനികരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൊണാൾഡ് റീഗൻ എയർപോർട്ടിൽ എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
അപകടത്തിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുഎസ് സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞു. എന്നാൽ എത്ര പേർ മരിച്ചെന്ന് വ്യക്തമല്ല.
പോട്ടോമാക് നദിക്ക് സമീപം തെരച്ചിൽ തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. അപകടത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഫോക്സ് പറഞ്ഞു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. 🚨BREAKING: American Airlines Flight 5342 from Wichita, Kansas has crashed into a helicopter while landing at Reagan National Airport near Washington, DC#potomac #PotomacRiver pic.twitter.com/Ddq1qwa25S
— AJ Huber (@Huberton) January 30, 2025
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

