.news-body p a {width: auto;float: none;} വെല്ലിംഗ്ടൺ : അന്റാർട്ടിക്കയിലെ പ്രശസ്തമായ ടെയ്ലർ ഹിമപാളി ലോകത്തിന് അത്ഭുതമാണ്. വെള്ള നിറത്തിലെ ഹിമപാളിയ്ക്ക് മദ്ധ്യത്തിൽ നിന്നും രക്തം താഴേക്ക് ഒഴുകുന്നത് കാണാം.!
‘ബ്ലഡ് ഫാൾസ് ‘ എന്നാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. വിക്ടോറിയ ലാൻഡിലെ മക്മുർഡോ ഡ്രൈ താഴ്വരയിലെ മഞ്ഞുമൂടിയ ഹിമപാളികളുടെ വിടവിലൂടെ ബോണി തടാകത്തിലേക്കാണ് ഇത് ചെന്നെത്തുന്നത്.
അയൺ ഓക്സൈഡ് കലർന്ന ഉപ്പ് ജലമാണ് വെള്ളത്തിന്റെ ചുവപ്പ് നിറത്തിന്റെ കാരണം. ഹിമപാളിയ്ക്ക് അടിത്തട്ടിൽ ഏകദേശം 1,300 അടി ആഴത്തിൽ നിന്നാണ് ഈ പ്രവാഹം ഉത്ഭവിക്കുന്നത്.
1911ൽ ഗ്രിഫിത്ത് ടെയ്ലർ എന്ന ഓസ്ട്രേലിയൻ പര്യവേക്ഷകനാണ് ഇത് കണ്ടെത്തിയത്. പ്രത്യേകതരം ആൽഗെകളാകാം രക്ത വർണത്തിലെ ജലത്തിന് പിന്നിലെന്ന് ഗവേഷകർ ആദ്യം കരുതി.
എന്നാൽ, അത്തരം ആൽഗെകൾ ഏതാണെന്നോ അവയുടെ ഉറവിടം എവിടെ നിന്നാണെന്നോ അറിവില്ലായിരുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ടെയ്ലർ ഹിമാനി ഉത്ഭവിക്കുന്ന സമയം ഇവിടെ ഒരു ഉപ്പുജല തടാകം ഉണ്ടായിരുന്നു.
ഹിമാനി വ്യാപിച്ചതോടെ തടാകം മഞ്ഞുപാളികൾക്ക് അടിയാലാകുകയും ഉപ്പിന്റെ അംശം ക്രമാതീതമായി കൂടുകയും ചെയ്തു. ഈ ഉപ്പുജലം വൻതോതിൽ ഇരുമ്പിന്റെ അംശം ആഗിരണം ചെയ്തിരുന്നു.
ഉപ്പ് ജലത്തിലെ സൂഷ്മജീവികളാണ് ഇരുമ്പിന്റെ അംശത്തെ വലിച്ചെടുത്തതെന്നാണ് കരുതുന്നത്. ഹിമാനിയിൽ നിന്നും ഈ ജലം വിള്ളലിലൂടെ പുറത്ത് വന്നതോടെ ഇരുമ്പ് അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിച്ച് ചുവപ്പ് നിറമാവുകയായിരുന്നു എന്ന് ഗവേഷകർ പറയുന്നു.
ഉപ്പിന്റെ ഉയർന്ന അളവ് മൂലമാണ് മൈനസ് 19 ഡിഗ്രി സെൽഷ്യസ് താപനിലയിലും വെള്ളച്ചാട്ടം തണുത്തുറയുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

