
ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എൻ സി പി നേതാവും മുൻ എം എൽ എയുമായ ജിതേന്ദ്ര അവാഡ് . ദി കേരള സ്റ്റോറി എന്ന പേരിൽ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപമാനിക്കുകയാണ് .
കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം കടുക്കുന്നതിനിടെയാണ് എൻ സി പി മുൻ എം എൽ എയുടെ പരാമർശം . ചിത്രത്തിന്റെ പ്രദർശനം പശ്ചിമബംഗാൾ ഗവണ്മെന്റ് നിരോധിച്ചിരുന്നു . തമിഴ്നാട്ടിലടക്കം ചിത്രത്തിന് നിരോധനം ആണ് ഏർപ്പെടുത്തിയിരിക്കുന്നത് . അതേസമയം ചിത്രത്തിന്റെ മലയാളം പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ. മെയ് 12 നു മലയാളം പതിപ്പ് തീയേറ്ററിൽ എത്താനുള്ള നീക്കം നടക്കുകയാണ് . സിനിമയുടെ സെൻസർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ് .
ഛത്രപതി ശിവാജിയുടെ ചരിത്രം വളച്ചൊടിച്ചു എന്ന് എന്ന് കാണിച്ചു മറാത്തി ചിത്രം ഹര് ഹര് മഹാദേവയുടെ പ്രദർശനം നിർത്തലാക്കിയതും തടഞ്ഞ കേസില പ്രതിയാണ് ജിതേന്ദ്ര അവാഡ് . കേസ് എടുത്തതിനെതുടർന്നാണ് എം എൽ എ സ്ഥാനം രാജിവെച്ചത് .
The post ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണം; എൻ സി പി നേതാവ് ജിതേന്ദ്ര അവാഡ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]