നെന്മാറ: പത്ത് രൂപ കൈയിൽ കിട്ടിയാൽ ചെന്താമര വെപ്രളത്തോടെ പോകും. അയാൾക്ക് വിശ്വാസമുള്ള ജ്യോത്സ്യനെ തേടിയാണ് ആ യാത്ര. അവർ എന്ത് പറയുന്നോ അത് അതേപടി വിശ്വസിക്കും, അനുസരിക്കുകയും ചെയ്യും. അമ്പലത്തിൽ പോകണമെന്ന് പറഞ്ഞാൽ അത്. അല്ല കൂടോത്രം വേണമെന്ന് പറഞ്ഞാൽ അതും ചെയ്യും. ഭാര്യയുടെ സ്വർണം വിറ്റുവരെ ഇങ്ങനെ ജ്യോത്സ്യനെ തേടിയുള്ള യാത്രകൾ ചെന്താമര നടത്തിയിട്ടുണ്ട്.
ചെന്താമരയുടെ ശല്യം സഹിക്കവയ്യാതെയാണ് ഭാര്യ പോയത്. എന്നാൽ ചെന്താമര വിശ്വസിച്ചതാകട്ടെ, എല്ലാത്തിനും കാരണം നീളൻ തലമുടിയുള്ള സ്ത്രീയാണെന്ന പണിക്കരുടെ വാക്കുകൾ. ആ കുട്ടി ഒരു പാവമായിരുന്നു. ജ്യോത്സ്യന്റെ വാക്ക് കേട്ടാണ് ചെന്താമര 2019ൽ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് തന്നെയുള്ള പുഷ്പ എന്ന മറ്റൊരു സ്ത്രീയാണ് ചെന്താമരയുടെ അടുത്ത ഉന്നം എന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ”അവന്റെ കൈയിൽ കൊടുവാളുണ്ട്. തെളിവെടുപ്പിനിടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ കൊടുവാളല്ല, മറ്റൊരു കൊടുവാൾ. അത് അവൻ എല്ലായ്പ്പോഴും കൈയ്യിൽ സൂക്ഷിക്കും. തന്റെ കുടുംബം തകർത്തവരെ എപ്പോൾ തന്റെ മുന്നിൽകിട്ടിയാലും വകവരുത്താനായി കൊണ്ടുനടക്കുന്നതാണത്. ആരു എന്ത് പറഞ്ഞാലും എത്ര ശാസിച്ചാലും അവൻ അനുസരിക്കില്ല”- അയൽവാസികൾ പറയുന്നു.
ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസിയായ വീട്ടമ്മ പുഷ്പ. പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയിൽ താൻ കൂടിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എപ്പോഴും മരണഭയത്തിലാണെന്നും താൻ കഴിയുന്നത്. വീടിന് പുറത്ത് ശബ്ദം കേട്ടാൽ പോലും പേടിയാണ്. മാരകായുധങ്ങളുമായി പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പുഷ്പ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]