തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കില്‍ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടിച്ചത്.
പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സംഘമെത്തി തീയണച്ചു.
ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചോ എന്നതില്‍ വ്യക്തതയില്ല. എങ്ങനെയാണ് തീ പടര്‍ന്നതെന്നതിലും വ്യക്തതയില്ല.
ഉന്നത പോലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. The post സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കില്‍ തീപിടിത്തം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

