തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു മുന്നിൽ 363 റൺസ് വിജയലക്ഷ്യമുയർത്തി മധ്യപ്രദേശ്. ഒന്നാം ഇന്നിങ്സിൽ ഏഴു റൺസിന്റെ നേരിയ ലീഡ് വഴങ്ങിയ മധ്യപ്രദേശ്, രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് കേരളത്തിനു മുന്നിൽ ശക്തമായ വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് 101 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ്. ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ നാലു റൺസോടെ ക്രീസിൽ.
സഹ ഓപ്പണർ അക്ഷയ് ചന്ദ്രനാണ് പുറത്തായത്. 57 പന്തിൽ രണ്ടു ഫോറുകൾ സഹിതം 24 റൺസെടുത്ത അക്ഷയ് ചന്ദ്രനെ, കാർത്തികേയ സിങ്ങാണ് പുറത്താക്കിയത്. ഇതുവരെ 20 പന്തുകൾ നേരിട്ടാണ് രോഹൻ നാലു റൺസെടുത്തത്. ഒരു ദിവസവും ഒൻപതു വിക്കറ്റും ബാക്കിനിൽക്കെ കേരളത്തിന് ജയിക്കാൻ 335 റൺസ് കൂടി വേണം.
ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ ബോളിങ് ആക്രമണത്തിനു മുന്നിൽ തകർന്ന് 160 റൺസിന് പുറത്തായ മധ്യപ്രദേശിന്, രണ്ടാം ഇന്നിങ്സിൽ മൂന്ന് അർധസെഞ്ചറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. 142 പന്തിൽ 11 ഫോറുകളോടെ 92 റൺസെടുത്ത രജത് പാട്ടിദാറാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭം ശർമ (120 പന്തിൽ ഏഴു ഫോറുകളോടെ 54), വെങ്കടേഷ് അയ്യർ (70 പന്തിൽ രണ്ടു ഫോറും ആറു സിക്സും സഹിതം പുറത്താകാതെ 80) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആവേശ് ഖാൻ 45 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസുമായി പുറത്താകാതെ നിന്നു.
കേരളത്തിനായി എൻ.പി. ബേസിൽ 32 ഓവറിൽ 117 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന 22 ഓവറിൽ 95 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം.ഡി. നിധീഷ്, ആദിത്യ സർവാതെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തേ, ഒന്നാം ഇന്നിങ്സിൽ മധ്യപ്രദേശിനെതിരെ കേരളം 7 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 54 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച കേരളം നാലിന് 62 എന്ന നിലയിൽ തകർന്നടിഞ്ഞ ശേഷമാണ് കഷ്ടിച്ച് ലീഡ് നേടിയത്. സൽമാൻ നിസാറും (36) മുഹമ്മദ് അസ്ഹറുദീനുമാണ്(34) കേരളത്തെ നിർണായക ലീഡിലേക്കു നയിച്ചത്.
English Summary:
Ranji Trophy: Kerala vs MadhyaPradesh Match Updates
TAGS
Kerala Cricket Team
Ranji Trophy
Test Cricket
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]