ചെന്നൈ: ശക്തമായ സംഘടനാ സംവിധാനം ഒരുക്കി ആദ്യ തിരഞ്ഞെടുപ്പില്‍ നേരിടാന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രിക്കഴകം. 38 ജില്ലകളുള്ള തമിഴ്നാട്ടില്‍ 120 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാനാണ് തീരുമാനം. 19 ജില്ലാ കമ്മിറ്റി ഭാരവാഹികളെ കഴിഞ്ഞദിവസം നിയമിച്ചു. കോയമ്പത്തൂര്‍, സേലം, നാമക്കല്‍, ഈറോഡ്, റാണിപേട്ട്, കടലൂര്‍, കരൂര്‍, തഞ്ചാവൂര്‍ തുടങ്ങിയ ജില്ലകളിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാന്‍ജി, രണ്ട് ഡെപ്യൂട്ടി സെക്രട്ടറിമാര്‍, 10 കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ഒരോ ജില്ലാ കമ്മിറ്റികളിലും 15 അംഗങ്ങളുണ്ട്.
പുതിയ ജില്ലാ കമ്മിറ്റി നേതാക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഇവര്‍ക്ക് പാര്‍ട്ടി മുദ്രയുള്ള വെള്ളി നാണയം സമ്മാനമായി നല്കി. ജില്ലാ സെക്രട്ടറിമാര്‍ ഒരോരുത്തരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. അടുത്ത 10 മാസം കഠിനാധ്വാനം ചെയ്യണമെന്നാണ് ജില്ലാ സെക്രട്ടറിമാരോട് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരാധക സംഘടനയായിരുന്ന വിജയ് മക്കള്‍ ഇയക്കത്തെയാണ് പിന്നീട് പാര്‍ട്ടിയായി മാറ്റിയത്.
അതിനാല്‍ തന്നെ വിജയ് മക്കള്‍ ഇയക്കത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പദവികള്‍ നല്‍കിയത്.
തമിഴ്നാട്ടില്‍ പ്രധാന പാര്‍ട്ടികള്‍ക്ക് ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ ജില്ലാ കമ്മിറ്റികളുണ്ട്. ഇത്തരത്തില്‍ 80 ജില്ലാ കമ്മിറ്റികള്‍ വരെയുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഒരു പാര്‍ട്ടി 100-ല്‍ കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. സംസ്ഥാനത്ത് 234 നിയമസഭാ മണ്ഡലങ്ങളുണ്ട്. ഏകദേശം രണ്ട് മണ്ഡലങ്ങള്‍ക്ക് ഒരു ജില്ലാ കമ്മിറ്റി എന്ന രീതിയിലാണ് ടി.വി.കെ.യുടെ സംഘടനാ സംവിധാനം. വാര്‍ഡ് തലത്തില്‍ അടക്കം 3.5 ലക്ഷം പേര്‍ക്ക് വിവിധ ചുമതലകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]