തിരുവനന്തപുരം: ഇന്ത്യൻ ഹോക്കിയിലെ മലയാളി ഇതിഹാസ ഗോൾ കീപ്പർ പി.ആർ ശ്രീജേഷിനെ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. ഇന്ത്യൻ ഹോക്കിടീമിന്റെ ഒളിമ്പിക്സ് മെഡൽ നേട്ടത്തിലുൾപ്പെടെ അദ്ദേത്തിന്റെ പങ്ക് വിലമതിക്കാനാകാത്തതാണ്. 2024 ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക ്വെങ്കലമെഡൽ സമ്മാനിച്ചാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2021ൽ കായിക താരങ്ങൾക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ഖേൽരത്നയും 2017ൽ പദ്മശ്രീ പുരസ്കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചാണ്. കാൽ നൂറ്റാണ്ടോളം രാജ്യത്തിന്റെ വിശ്വസ്ഥനായ കാവലാളായിരുന്ന ശ്രീ ഇന്ത്യൻ ജേഴ്സിയിൽ രണ്ട് ഒളിമ്പിക്സ് വെങ്കല മെഡലുകൾ കൂടാതെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം ഇന്ത്യയുടെ മെഡൽ നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. മലയാളി ഫുട്ബോളർ ഐ.എം വിജയൻ പദ്മശ്രീ പുരസ്കാരത്തിന് അർഹനായി.
അശ്വിനും പദ്മശ്രീ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇതിഹാസ സ്പിന്നറുമായ ആർ.അശ്വിൻ,പാരാലിമ്പിക്സ് താരം ഹർവന്ദർ സിംഗ്, പാരാകോച്ച് സത്യപാൽ സിംഗ് എന്നിവർക്കും പദ്മശ്രീ പുരസ്കാരം ലഭിച്ചു.
വിരമിക്കൽ വേളയിൽ വിജയന്
രാജ്യത്തിന്റെ ആദരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ : പ്രതിസന്ധികളിൽ കാലുറപ്പോടെ പന്തുതട്ടി ഇന്ത്യൻ ഫുട്ബാൾ ടീം നായകപദവിയിലെത്തിയ ഐ.എം.വിജയൻ, പൊലീസ് കുപ്പായത്തോട് വിടപറയുന്ന വേളയിലാണ് രാജ്യത്തിന്റെ ആദരമായി പദ്മശ്രീ പുരസ്കാരം തേടിയെത്തുന്നത്. സന്തോഷവും അഭിമാനവുമുണ്ടെന്നാണ് പദ്മ പുരസ്കാരത്തിന് അർഹനായതിനെക്കുറിച്ച് വിജയന്റെ പ്രതികരണം.ഓരോ വർഷവും പദ്മശ്രീ ലഭിക്കുമെന്ന് പ്രതീക്ഷിക്കാറുണ്ട്. റിട്ടയേർഡ് ചെയ്യുമ്പോൾ ഇങ്ങനെയൊരാദരം ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എപ്രിൽ 30 നാണ് വിജയൻ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്. മലപ്പുറം എം.എസ്.പി ക്യാമ്പിൽ അസി.കമാൻഡന്ററായി സേവനം അനുഷ്ഠിക്കവേയാണ് സേവനത്തിന് വിരാമമിടുന്നത്.
പരിശീലകൻ ടി.കെ.ചാത്തുണ്ണിയുടെ കണ്ടെത്തലായിരുന്ന വിജയനെ അന്നത്തെ ഡി.ജി.പിയായിരുന്ന കെ.ജെ.ജോസഫ് ഇടപെട്ട് പൊലീസ് ടീമിലെടുക്കുമ്പോൾ പ്രായം പതിനേഴരമാത്രം. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ പ്രത്യേക ഇടപെടലോടെ 18-ാം വയസിൽ പൊലീസിൽ ചേർന്നു. 1991ൽ പൊലീസിനോട് വിട പറഞ്ഞ് കൊൽക്കത്തയിലേക്ക്. പിറ്റേവർഷം മടങ്ങിയെത്തി. 1993ൽ സന്തോഷ് ട്രോഫി നേട്ടത്തിൽ പങ്കാളിയായി. 1993ൽ വീണ്ടും ബഗാനിലെത്തി. പിന്നീട് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ പൊലീസിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കി. ഭാര്യ : രാജി. മക്കൾ: അർച്ചന, ആരോമൽ, അഭിരാമി. 1990ൽ ഇന്ത്യൻ ടീമിലെത്തിയ വിജയൻ തുടർച്ചയായി 13 വർഷം കളിച്ചു. മൂന്ന് വട്ടം മികച്ച ഇന്ത്യൻ ഫുട്ബാളറായി. അർജുന പുരസ്കാരവും നേടി.
മികച്ച
അഭിനേതാവ്
ജയരാജിന്റെ ശാന്തത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. മലയാളത്തിലും തമിഴിലുമായി ഇരുപതോളം സിനിമകൾ ചെയ്തു.