സ്വന്തം ലേഖകൻ
കോട്ടയം: പി.എഫ് ഹയര്‍ പെന്ഷന് അപേക്ഷ നല്കിയവരില് നിന്ന് അധിക തുക ഈടാക്കാനുള്ള ഇ.പി.എഫ്.ഒയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെ.എന്‍.ഇ.എഫ്) കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പതിനയ്യായിരം രൂപയ്ക്കുവരെയുള്ള 1.16 ശതമാനം തുക കേന്ദ്രം നല്‍കവെ ബാക്കി തുകയ്ക്കുള്ള 1.16 ശതമാനം തുക തൊഴിലുടമയുടെ വിഹിതത്തില്‍ നിന്നും ഈടാക്കാനാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത് സുപ്രീം കോടതിവിധിക്ക് എതിരും ജീവനക്കാര്‍ക്ക് അധിക ബാധ്യത വരുത്തുന്നതുമാണെന്ന് സമ്മേളനം വിലയിരുത്തി.
ജില്ലാ സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നോണ്‍ ജേര്‍ണലിസ്റ്റ് പെന്ഷന് തുക വര്‍ധിപ്പിക്കുവാന്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജയകുമാര്‍ തിരുനക്കര അധ്യക്ഷത വഹിച്ചു. ചെയ്തു.
കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. രാധാകൃഷ്ണന്, എന്‍.ജെ.പി.യു ജില്ലാ പ്രസിഡന്റ് കെ. ദ്വാരകനാഥ്, സീനിയര്‍ നോണ്‍ ജേര്‍ണലിസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല, കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം, വൈസ് പ്രസിഡന്റ് സിജി ഏബ്രഹാം, സെക്രട്ടറി റ്റി. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
പി.എഫ് ഹയര്‍ പെന്ഷന് സംബന്ധിച്ച ക്ലാസ് ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സെന്‍ട്രല്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗം ജെയിംസ്കുട്ടി ജേക്കബ് നയിച്ചു. 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റായി ജയകുമാര്‍ തിരുനക്കരയേയും (മലയാള മനോരമ), സെക്രട്ടറിയായി കോര സി. കുന്നുപുറത്തിനെയും (ദീപിക) തിരഞ്ഞെടുത്തു . മറ്റു ഭാരവാഹികള്‍: എസ്. അനീഷ്-ട്രഷറര്‍ (മാതൃഭൂമി), വൈസ് പ്രസിഡന്റുമാര്‍: എന്‍.എന്‍. അനില്‍കുമാര്‍ (മാതൃഭൂമി), മാത്യു പി. ജോണ്‍ (മലയാള മനോരമ), മാത്യൂസ് റ്റി (കേരള കൗമുദി), ജോയിന്റ് സെക്രട്ടറിമാര്‍: എച്ച്. അനീസ് (മാധ്യമം), എന്‍.പി. ഉണ്ണികൃഷ്ണന് (ജന്മഭൂമി), സാംജു സന്തോഷ് (ജനയുഗം).
കമ്മിറ്റിയംഗങ്ങള്‍: പ്രദീപ് മാത്യു, വിപിന്‍ വര്‍ഗീസ് ചെമ്പോല, ജേക്കബ് സി. ഏബ്രഹാം, എം.എന്‍. സുദീപ്, മജു ജോസഫ് (മലയാള മനോരമ), സിജി ഏബ്രഹാം, രാജീവ് എം.ആര്., ശശിധരന് നായര്‍ കെ.ആര്., ശങ്കര്‍ കെ.ആര്,, രജനി പ്രമോദ് (മാതൃഭൂമി), ജയിസണ്‍ മാത്യു, ബിജു ആര്., റോയി വി.കെ., പ്രിന്‍സ് കെ. മാത്യു, ജോണ്‍സ് ജോര്‍ജ്, സിബിച്ചന് ജോസഫ് (ദീപിക), രാജേഷ് കുമാര്‍ പി.ജി., അനീഷ് കുമാര്‍ കെ.എം. (ജന്മഭൂമി), സന്തോഷ്കുമാര്‍ കെ.ആര്. (കേരള കൗമുദി), റെജി ആന്റണി (മാധ്യമം), റോബിന് ജോസഫ് (ജനയുഗം).
The post പി.എഫ് ഹയര്‍ പെന്‍ഷനിലേക്ക് അധിക തുക ഈടാക്കുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് ..! കോട്ടയം ജില്ലാ പ്രസിഡന്റായി ജയകുമാർ തിരുനക്കരയെയും സെക്രട്ടറിയായി കോര സി. കുന്നുപുറത്തിനെയും തിരഞ്ഞെടുത്തു..! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]