
മുംബൈ∙ ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ എന്നിവരെ കാഴ്ചക്കാരാക്കി രഞ്ജി ട്രോഫിയിൽ ഷാർദൂൽ ഠാക്കൂറിന്റെ തകർപ്പൻ സെഞ്ചറി. രണ്ടാം ഇന്നിങ്സിൽ മുന്‍നിര തകർന്നടിഞ്ഞപ്പോൾ മുംബൈയ്ക്കു രക്ഷയായത് ഷാർദൂൽ ഠാക്കൂർ– തനുഷ് കോട്ടിയാൻ എന്നിവരുടെ വാലറ്റത്തെ ബാറ്റിങ് കൂട്ടുകെട്ടാണ്. 119 പന്തുകൾ നേരിട്ട ഷാർദൂൽ 113 റൺസെടുത്തു പുറത്താകാതെ നിൽക്കുന്നു. 119 പന്തുകളിൽനിന്ന് തനുഷ് 58 റൺസും നേടി.
‘കളിപ്പിക്കില്ലെന്ന് ഗംഭീറിന്റെ ഭീഷണി, പിആർ സംഘമുണ്ടെങ്കിൽ ഞാന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വരെയാകും’
Cricket
രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴിന് 274 റൺസെന്ന നിലയിലാണ് മുംബൈയുള്ളത്. മുംബൈയ്ക്കു നിലവിൽ 188 റൺസിന്റെ ലീഡുണ്ട്. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളും (51 പന്തിൽ 26), രോഹിത് ശർമയും (35 പന്തിൽ 28) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും മുംബൈയ്ക്ക് മികച്ച സ്കോറിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. 101 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെട്ട മുംബൈയെ ഷാർദൂൽ രക്ഷിച്ചെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്.
സഞ്ജു തകർത്തടിച്ച അറ്റ്കിൻസൻ പ്ലേയിങ് ഇലവനിൽനിന്ന് പുറത്ത്; സ്പിൻ ആക്രമണം ഭയന്ന് ഇംഗ്ലണ്ട്, രണ്ടാം ട്വന്റി20 ഇന്ന്
Cricket
ഹാർദിക് തമോറെ (ഒന്ന്), ക്യാപ്റ്റൻ അജിൻക്യ രഹാനെ (16), ശ്രേയസ് അയ്യർ (17), ശിവംദുബെ (പൂജ്യം), ഷംസ് മുലാനി (നാല്) എന്നിവർക്കും രണ്ടാം ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ല. ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത ഷാർദൂൽ 17 ഫോറുകളാണ് രണ്ടാം ഇന്നിങ്സിൽ അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിങ്സിലും ഷാർദൂലായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. 51 പന്തിൽ 57 റൺസായിരുന്നു താരം നേടിയത്.
ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസെടുത്തു പുറത്തായപ്പോൾ, ജമ്മു കശ്മീരിന്റെ മറുപടി 46.3 ഓവറിൽ 206 റൺസിൽ അവസാനിച്ചു. മികവുള്ള താരങ്ങൾക്കു കൂടുതൽ അവസരങ്ങൾ നൽകുകയാണു വേണ്ടതെന്ന് ഷാർദൂൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ‘‘എന്റെ കഴിവിനെക്കുറിച്ച് ഞാൻ എന്തു പറയാനാണ്. അതു മറ്റുള്ളവരാണു പറയേണ്ടത്. മികവുള്ളവർ ഇവിടെയുണ്ടെങ്കിൽ അവർക്കു കൂടുതൽ അവസരങ്ങൾ നൽകുകയാണു വേണ്ടത്.’’– ഷാർദൂൽ പറഞ്ഞു.
THE MAN, THE MYTH, THE LORD THAKUR.
– Shardul is saving Mumbai at BKC 👌 pic.twitter.com/FXkbkJD2QV
— Johns. (@CricCrazyJohns) January 24, 2025
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ബാറ്റു ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എളുപ്പമുള്ള പിച്ചുകളിൽ എല്ലാവർക്കും സാധിക്കും. ഞാന്‍ ഇതൊക്കെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണു ചെയ്യാറ്. ഇത് എങ്ങനെ മറികടക്കാമെന്ന് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കും.’’– ഷാർദൂൽ വ്യക്തമാക്കി. 33 വയസ്സുകാരനായ ഷാർദൂൽ 2023 ഡിസംബറിലാണ് ഇന്ത്യയ്ക്കു വേണ്ടി ഒടുവിൽ കളിച്ചത്.
English Summary:
Mumbai vs Jammu Kashmir, Day 3 Match Updates
TAGS
Shardul Thakur
Indian Cricket Team
Board of Cricket Control in India (BCCI)
Ranji Trophy
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]