
കറാച്ചി: പാകിസ്ഥാനിലെ ജയിലിൽ കഴിയുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. 2022ൽ പാകിസ്ഥാൻ പിടികൂടിയ ഗുജറാത്ത് സ്വദേശിയായ ബാബു കനാ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. കറാച്ചി ജയിലിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിപ്പിരുന്നില്ല. 180 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക് ജയിലിൽ മോചനം കാത്തുകഴിയുന്നുണ്ട്.