ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്ലാവത്തും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി വിവരം. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണു താമസിക്കുന്നതെന്നും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണെന്നും കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
‘ഇംഗ്ലണ്ട് ക്യാപ്റ്റനും ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ക്യാപ്റ്റനും’; വൈറലായി സഞ്ജു സാംസൺ – ജോസ് ബട്ലർ ചിരിച്ചിത്രം!
Cricket
2004 ലായിരുന്നു സേവാഗും ആരതിയും വിവാഹിതരാകുന്നത്. വിവാഹ മോചനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നെങ്കിലും സേവാഗോ, ആരതിയോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. സേവാഗിനും ആരതിക്കും രണ്ട് ആണ്‍മക്കളാണുള്ളത്. ആര്യവീർ സേവാഗും വേദാന്ത് സേവാഗും.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന സേവാഗ്, 2013ലാണു കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ടെസ്റ്റിൽ രണ്ടു തവണ ട്രിപ്പിൾ സെഞ്ചറികൾ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളും 251 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 23 സെഞ്ചറികളും ഏകദിനത്തിൽ 15 സെഞ്ചറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
English Summary:
Are Virender Sehwag And Aarti Ahlawat Headed For Divorce After 20 Years of Marriage?
TAGS
Virender Sehwag
Indian Cricket Team
Board of Cricket Control in India (BCCI)
Divorce
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com