ജീവിതത്തിലെ പ്രതിസന്ധികള്‍ നിറഞ്ഞ കാലത്തെ താന്‍ അതിജീവിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രതാരം സാമന്ത റൂത്ത് പ്രഭു. ഓരോദിവസത്തേയും എഴുത്തിലൂടെയാണ് താന്‍ ജീവിതത്തിലെ ദുഷ്കരമായ കാലത്തെ മറികടന്നതെന്ന് താരം പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി എഴുത്ത് ഒരാചാരം പോലെ തുടരുന്നുവെന്നും സാമന്ത പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഈ ചെറിയ ആചാരം പാലിച്ചുവരികയാണ്. എന്റെ ജീവിതത്തിലെ ദുഷ്കരമായ കാലത്തെ ഞാന്‍ അതിജീവിച്ചത് ഇങ്ങനെയാണ്. ഇത് വളരെ നിസ്സാരമാണ്, എന്നാല്‍ അതിശക്തവുമാണ്. ഞാന്‍ എവിടെയായിരുന്നു, ഇപ്പോഴെവിടെയാണ്, ഇനിയെന്താകും എന്നതിനെയെല്ലാം അഭിനന്ദിക്കാനായി ഒരു നിമിഷം. ഇത് ഒന്നുമല്ല എന്ന് തോന്നാം. പക്ഷേ അങ്ങനെയല്ല, ഇത് സഹായകരമാണെന്നതിന് തെളിവുണ്ട്’, സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
‘നിങ്ങള്‍ സ്വാഭാവികമായി എഴുതാന്‍ കഴിവുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം മൂന്ന് കാര്യങ്ങള്‍ കുറിച്ചുവെക്കുക. അത് വലിയ സംഭവമാകണമെന്നില്ല, സത്യസന്ധമായാല്‍ മതി. എന്നാല്‍, എഴുത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലോ, അതും കുഴപ്പമില്ല. ഇതേ കാര്യങ്ങള്‍ നിങ്ങള്‍ മനസില്‍ പറയുക, അല്ലെങ്കില്‍ നിങ്ങള്‍ അത്രയേറെ വിശ്വസിക്കുന്ന ഒരാളോട് പറയുക. ചില സമയങ്ങളില്‍ ഹൃദയത്തില്‍ നിശബ്ദമായ നന്ദിയുമായി ഇരുന്നാല്‍ മാത്രം മതിയാകും. ഈ ചെറിയ കാര്യം വളരെ നിസരവും ലളിതവുമായി ആദ്യം തോന്നാം. എന്നാല്‍, നിങ്ങള്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയെ മാറ്റിമറിക്കാന്വരെ ഇതിന് ശക്തിയുണ്ട്. ഇതൊന്ന് ചെയ്തുനോക്കൂ. എന്റെ ജീവിതത്തില്‍ ഇതൊരു വഴിത്തിരിവായിരുന്നു’, സാമന്ത പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]