ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ജനുവരി 31-ന് തിയേറ്ററുകളില്‍ എത്തും. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഓരോ ചിത്രങ്ങളിലും സിദ്ധാര്‍ത്ഥ് ഭരതന് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും ഇതുവരെ കാണാത്ത കഥാപാത്രമായി എത്തുന്നു. കണ്ടു പരിചയമുള്ള നാട്ടിന്‍പുറത്തെ കുറെ കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ജെ.എം. ഇന്‍ഫോടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലുവും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷത്തില്‍ എത്തുന്നു. ലുക്മാന്, സുധി കോപ്പ, ശ്രീജ ദാസ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തി 2021-ല്‍ പുറത്തിറങ്ങിയ ‘No man’s land’ എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണുഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജാണ്. ഛായാഗ്രഹണം മധു അമ്പാട്ടാണ് നിര്‍വഹിക്കുന്നത്. പ്രകാശ് ടി ബാലകൃഷ്ണന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. സി.ആര്. ശ്രീജിത്താണ് എഡിറ്റര്‍.
സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്.
വിജയരാഘവന്, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന് കൊങ്ങാട്, രതീഷ് കുമാര്‍ രാജന്, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു. ദിന്‍നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരുടേതാണ് വരികള്‍.
അഡിഷണല്‍ സിനിമട്ടോഗ്രാഫി: ദര്ശന് എം അമ്പാട്ട്. കൊ- എഡിറ്റര്‍: ശ്രീനാഥ് എസ്. ആര്‍ട്ട്: ദുന്തു രഞ്ജീവ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ചന്ദ്രന്. ഡിജിറ്റല്‍ കോണ്ടെന്റ് മാനേജര്‍: ആരോക്സ് സ്റ്റുഡിയോസ്. പ്രൊഡക്ഷന്‍ കണ്ട്രോളര്: മനോജ് പൂങ്കുന്നം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: പ്രകാശ് ടി. ബാലകൃഷ്ണന്. സൗണ്ട് ഡിസൈന്‍: ഷെഫിന് മായന്‍. കോസ്റ്റ്യും ഡിസൈനര്‍: ഗായത്രി കിഷോര്‍, സരിത മാധവന്. മേക്കപ്പ്: സജി കട്ടാക്കട. സ്റ്റില്‍ ഫോട്ടോഗ്രഫി: അമീര്‍ മാംഗോ. പി.ആര്.ഒ. മഞ്ജു ഗോപിനാഥ്. പാലക്കാടും കുന്നങ്കുളത്തുമായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം ജനുവരി 31-ന് തീയേറ്ററുകളില്‍ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]