കൊച്ചി: ക്രിയേറ്റിവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന് നിര്‍മ്മിച്ച്, ലിജു തോമസിന്റെ സംവിധാനത്തില്‍ അര്ജുന് അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അന്‍പോടു കണ്മണി’ കേരള നിയമസഭ അംഗങ്ങള്‍ക്കായി പ്രത്യേക സ്ക്രീനിങ് നടത്തി. 13-ാമത് കേരള നിയമസഭ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഈ പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അന്‍പോടു കണ്മണി’. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ആരാധകര്‍ വന്‍ വരവേല്‍പ്പോടെയാണ് സ്വീകരിച്ചത്.
‘ഇത്തരമൊരു പ്രധാനപ്പെട്ട വേദിയില്‍ വച്ച് ഈ ചിത്രം പ്രദര്‍ശിപ്പിക്കാനായി സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ ലിജു തോമസ് പറഞ്ഞു. ‘അന്‍പോടു കണ്‍മണിയി’ലെ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഇതുവരെ പ്രേക്ഷകരില്‍ നിന്ന് ‘അന്‍പോടു കണ്മണി’ക്ക് ലഭിച്ച പിന്തുണ ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് ശേഷവും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്ജുന് അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാല പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ജനുവരി 24-നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകര്‍ക്ക് വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ ‘അന്‍പോട് കണ്മണി’ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]