
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളമാണ് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിൽ താൻ തൃപ്തനല്ല, അഴിമതിയില്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിന് വേണ്ടത്.
നാടിന്റെ പൊതുവായ പുരോഗതിയാണ് സർക്കാർ ലക്ഷ്യം. ജനങ്ങളെ മുന്നിൽക്കണ്ടുള്ള പ്രവർത്തനരീതി ഉദ്യോഗസ്ഥർക്ക് വേണം. ദുരാരോപണങ്ങൾ ഉന്നയിച്ച് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നിറം കെടുത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എല്ലാ വികസനവും തടയുന്നതിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടെയും പരിപാടി. പക്ഷേ ഒന്നും ഏൽക്കുന്നില്ല.
യു.ഡി.എഫ് സംസ്കാരത്തിലല്ല എൽ.ഡി.എഫ് നിൽക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]