ബെംഗളൂരു: 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു. ‘പൈൽവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).
180 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നു. പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹൻദാസ്’ ആണ് മികച്ചചിത്രം. ഡാർലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്ടെയിൽ’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്കാരം നേടി.
സഹനടൻ: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്മി), ജനപ്രിയ സിനിമ: ഇന്ത്യ വേഴ്സസ് ഇംഗ്ലണ്ട്, കുട്ടികളുടെ സിനിമ: എല്ലി ആദൂദു നാവു എല്ലി ആദൂദു തുടങ്ങിയവയ്ക്കാണ് മറ്റുപുരസ്കാരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]