കാലിന് പരിക്കേറ്റ നടി രശ്മിക മന്ദാന വീണ്ടും സിനിമയിൽ സജീവമാകുന്നു. വിശ്രമത്തിലായിരുന്ന നടി സിനിമ പ്രൊമോഷന് പരിപാടികളിലടക്കം വീണ്ടും സജീവമായതായാണ് റിപ്പോര്‍ട്ട്. കാലിന് പരിക്കേറ്റ നടി വീല്‍ചെയറില്‍ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ രശ്മിക മന്ദാന വീല്‍ചെയറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ ചിത്രമായ ‘ഛാവ’യുടെ പ്രൊമോഷനായി മുംബൈയിലേക്ക് പോകാനായാണ് നടി വിമാനത്താവളത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ വന്നിറങ്ങിയ നടി ഏറെ ബുദ്ധിമുട്ടോടെ വീല്‍ചെയറില്‍ കയറിയിരിക്കുന്നതും പിന്നീട് വീല്‍ചെയറില്‍ വിമാനത്താവളത്തിനുള്ളിലേക്ക് പോകുന്നതുമാണ് ബുധനാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കാലിന് പരിക്കേറ്റ വിവരം നടി രശ്മിക മന്ദാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജിമ്മിലെ വര്‍ക്കൗട്ടിനിടെയാണ് പരിക്കേറ്റതെന്നും വിശ്രമം വേണ്ടിവരുമെന്നും നടി പറഞ്ഞിരുന്നു. ചിത്രീകരണം നടക്കുന്ന സിനിമകളുടെ സംവിധായകരോട് നടി ക്ഷമചോദിക്കുകയുംചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]