കോട്ടയം : ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന തുമ്പികളുടെ എണ്ണത്തിൽ ജില്ലയിൽ ഗണ്യമായ കുറവ്. മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാർമല വെള്ളച്ചാട്ടം മുതൽ പതനസ്ഥാനമായ പഴുക്കാനിലക്കായൽ വരെ മലിനീകരണം ഗുരുതരമായി വർദ്ധിച്ചു.
കേരള വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസും ചേർന്ന് നടത്തിയ ഒൻപതാമത് മീനച്ചിൽ തുമ്പി സർവേയിലാണ് കണ്ടെത്തൽ. ഇതോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളിൽ നിന്ന് വെള്ളം സാമ്പിളുകൾ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യവും പഠനവിധേയമാക്കിയിരുന്നു. 18 കള്ളൻതുമ്പികളും 19 സൂചി തുമ്പികളും ഉൾപ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളിൽ കണ്ടെത്തിയത്.
വർദ്ധിച്ചു വരുന്ന ജലപരിസ്ഥിതിയുടെ നാശം തുമ്പികളെ മാത്രമല്ല,മനുഷ്യന്റെയും ജന്തുജാലങ്ങളുടെയും വിളകളുടെയും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാകുന്നു. (കെ.ബി സുഭാഷ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി.കൺസർവേറ്റർ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]